ജയസൂര്യ നായകനായി എത്തുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ നൂറാം ദിന വിജയം ആഘോഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.സിനിമയിലൂടെ നൂറാം ദിവസം ആഘോഷത്തിനിടെ ഐഎസ്എൽ ഫുട്ബോൾ ആവേശത്തിന് ശബ്ദം നൽകിയ ഷൈജു ദാമോദരൻ ജയസൂര്യയെ റോണാൾഡോയാക്കി നടത്തിയ യാണ് ഇപ്പോൾ വൈറലാകുന്നത്.കമൻട്രി
ഫുട്ബോളിലെ സൂപ്പർതാരങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തിയ അദ്ദേഹം ആദ്യമായി സിനിമാ താരത്തിന് വേണ്ടി കമൻട്രി പറഞ്ഞു. സദസ്സിലിരിക്കുന്ന ജയസൂര്യയെ നോക്കിയാണ് ഷൈജു ആദ്യമായി ഒരു നടനുവേണ്ടി കമന്ററി പറയുന്നത്. ജയസൂര്യയടക്കം സദസ്സിലിരുന്നവരെ ആവേശത്തിലാക്കിയ കമൻട്രി ഇങ്ങനെ... ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാൻ, ജയസൂര്യ ജയസൂര്യ ഓ...നിങ്ങളിത് കാണുകാ, വൈ ദിസ് മാൻ ഈസ് കോൾഡ് എ ജീനിയസ് ഇൻ മലയാള സിനിമ....'-ഷൈജുവിന്റെ കമൻട്രി ആവേശത്തോട് കൂടി തന്നെയാണ് ആ സദസ്സും സ്വീകരിച്ചത്.
ഫുട്ബോൾ താരം പി.വി സത്യന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ക്യാപ്റ്റൻ. 'ക്യാപ്റ്റൻ' സംവിധാനം ചെയ്തത് പ്രജേഷ് സെൻ ആയിരുന്നു. സത്യന്റെ സംഭവബഹുലമായ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനും ക്യാപ്റ്റൻ എന്ന ചിത്രം കാരണമായി. ജയസൂര്യയുടെയും അനു സിത്താരയുടെയും ഗംഭീരപ്രകടനമായിരുന്നു മറ്റൊരു ആകർഷണം