Latest News

'ലോകം നിഷ്‌കളങ്കമല്ല, മക്കളോട് തുറന്നു സംസാരിക്കണം'; രക്ഷിതാവെന്ന നിലയില്‍ കടന്നു പോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ; ചര്‍ച്ചയായി പൃഥ്വിയുടെ വാക്കുകള്‍ പൃഥ്വിരാജ് 

Malayalilife
'ലോകം നിഷ്‌കളങ്കമല്ല, മക്കളോട് തുറന്നു സംസാരിക്കണം'; രക്ഷിതാവെന്ന നിലയില്‍ കടന്നു പോകുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ; ചര്‍ച്ചയായി പൃഥ്വിയുടെ വാക്കുകള്‍ പൃഥ്വിരാജ് 

രക്ഷിതാവെന്ന നിലയില്‍ നിലവില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മക്കളോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനസ്സ് തുറന്ന് നടന്‍ പൃഥ്വിരാജ്. പെണ്‍കുട്ടികളോടെന്ന പോലെ തന്നെ ആണ്‍കുട്ടികളോടും കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്ന് താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ദായ്റ'യുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 

എനിക്കൊരു മകളുണ്ട്, അവള്‍ക്ക് 11 വയസ്സായി. രക്ഷിതാവെന്ന നിലയില്‍ ഏറെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എന്താണ് സുരക്ഷിതമായത്, എന്താണ് അല്ലാത്തത് എന്നെല്ലാം മകളോട് സംസാരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതൊരു നിഷ്‌കളങ്കമായ ലോകമായിരുന്നുവെങ്കില്‍ എനിക്ക് മകളോട് അതൊന്നും സംസാരിക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് അങ്ങനെയൊരു ലോകത്തിലല്ല' - പൃഥ്വിരാജ് ഓര്‍മിപ്പിച്ചു. 

ഒരു പൗരനെന്ന നിലയില്‍ മക്കളോട് സംസാരിക്കുന്നതിനപ്പുറം തെറ്റ് ചെയ്യാതിരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുകയെന്ന് താരം വ്യക്തമാക്കി. ഈ സംഭാഷണം പെണ്‍കുട്ടികളോട് മാത്രം പോരാ, ആണ്‍കുട്ടികളോടും അത്രതന്നെ ശക്തമായി സംസാരിക്കണം. ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു പക്ഷത്തിന് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെങ്കില്‍ അത് പുരുഷന്മാരായ നമുക്കാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. നമ്മളാണ് ഈ സന്ദേശം സമൂഹത്തില്‍ ഉറക്കെ വിളിച്ചു പറയേണ്ടതും മുന്നോട്ടുള്ള മാര്‍ഗദീപമാകാന്‍ മുന്‍കൈ എടുക്കേണ്ടതുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദായ്റ' സെപ്റ്റംബര്‍ 18-ന് തിയറ്ററുകളിലെത്തും. നീതിയെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മുഖാമുഖം വരുന്ന ചിത്രമാണിത്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
 

Read more topics: # പൃഥ്വിരാജ്
prithviraj sukumaran on parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES