Latest News

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും വിസ്‌കി കുടിക്കുമായിരുന്നു; പിന്നീട് മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു; പ്രണയത്തിലായി, ഹൃദയം തകര്‍ന്നു,ഒടുവില്‍ വിവാഹിതനായി;വെളിപ്പെടുത്തലുമായി വിജയ് ദേവരകൊണ്ട 

Malayalilife
 കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും വിസ്‌കി കുടിക്കുമായിരുന്നു; പിന്നീട് മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു; പ്രണയത്തിലായി, ഹൃദയം തകര്‍ന്നു,ഒടുവില്‍ വിവാഹിതനായി;വെളിപ്പെടുത്തലുമായി വിജയ് ദേവരകൊണ്ട 

മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ചും, പ്രണയനൈരാശ്യത്തെക്കുറിച്ചും, ഒടുവില്‍ രശ്മിക മന്ദാനയെ ജീവിതസഖിയാക്കിയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ താരം വിജയ് ദേവരകൊണ്ട. 'അര്‍ജുന്‍ റെഡ്ഡി'യുടെ സംവിധായകനും തന്റെ അടുത്ത സുഹൃത്തുമായ സന്ദീപ് റെഡ്ഡി വംഗ ഭദ്രകാളി പിക്ചേഴ്സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'രോമാഞ്ചക'ത്തിന്റെ പ്രീ-റിലീസ് വേദിയിലാണ് വിജയ് തന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങള്‍ ഓര്‍ത്തെടുത്തത്.

2026-ല്‍ ജീവിതത്തില്‍ ഏറ്റവും 'രോമാഞ്ചകം' (ആവേശം) ഉണ്ടാക്കിയ നിമിഷം എന്തായിരുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന്, കേവലം വിവാഹത്തില്‍ മാത്രം ഒതുക്കാതെ തന്റെ ജീവിതയാത്രയെ മൊത്തത്തില്‍ വിലയിരുത്തുന്ന മറുപടിയാണ് വിജയ് നല്‍കിയത്.

'1989-ലാണ് ഞാന്‍ ജനിച്ചത്. അന്നുമുതല്‍ ഇന്നുവരെയുള്ള ഓരോ വര്‍ഷവും എനിക്ക് ത്രില്ലിംഗ് തന്നെയായിരുന്നു. കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ മുന്‍പ് വിസ്‌കി കുടിക്കുമായിരുന്നു. എന്നാല്‍ പിന്നീട് മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ഞാന്‍ പ്രണയത്തിലായി, ഹൃദയം തകര്‍ന്നു, പ്രണയത്തിലായി, ഒടുവില്‍ വിവാഹിതനായി. എന്തുതന്നെയായാലും, ജീവിതം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു.'


തന്റെ വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങളെക്കുറിച്ച് നര്‍മ്മം കലര്‍ത്തി വിജയ് പറഞ്ഞ വാക്കുകള്‍ വേദിയിലുണ്ടായിരുന്ന സന്ദീപ് റെഡ്ഡി വംഗയെയും സദസ്സിനെയും ഒരുപോലെ ചിരിപ്പിച്ചു. ഇടുപ്പിന് പരിക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന രശ്മികയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയ ആരാധകരോട്, 'നിങ്ങളുടെ 'നാത്തൂന്‍' സുഖമായിരിക്കുന്നു, വീട്ടില്‍ വിശ്രമത്തിലാണ്' എന്നും താരം സ്‌നേഹത്തോടെ മറുപടി നല്‍കി.

'ഗീത ഗോവിന്ദം' (2018), 'ഡിയര്‍ കോമ്രേഡ്' (2019) എന്നീ ചിത്രങ്ങളിലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത്. ഇരുവരും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ 2020 മുതലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. 2025 ഒക്ടോബറില്‍ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും 2026 ഫെബ്രുവരിയില്‍ ഉദയ്പൂരില്‍ വെച്ച് വിവാഹിതരായി. വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Vijay Deverakonda says he gave up drinking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES