Latest News

ഒരു വൈകുന്നേരം നമുക്കൊന്ന് ഒത്തുകൂടണം'; പിറന്നാള്‍ ആശംസയറിയിച്ച ലാലേട്ടനോട് ഷാരൂഖ് ഖാന്റെ മറുപടി; 59-ാം വയസ്സിലും സിക്‌സ് പാക്കും എബിഎസുമായി ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍

Malayalilife
ഒരു വൈകുന്നേരം നമുക്കൊന്ന് ഒത്തുകൂടണം'; പിറന്നാള്‍ ആശംസയറിയിച്ച ലാലേട്ടനോട് ഷാരൂഖ് ഖാന്റെ മറുപടി; 59-ാം വയസ്സിലും സിക്‌സ് പാക്കും എബിഎസുമായി ഞെട്ടിച്ച് സല്‍മാന്‍ ഖാന്‍

ബോളിവുഡ് കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പിറന്നാള്‍. വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ നടന്റെ പിറന്നാള്‍ വരവേറ്റത്. സിനിമാരംഗത്ത് നിന്നുള്ള നിരവധി പേരും താരത്തിന് ആശംസകളുമായി എത്തി. നടന്‍ മോഹന്‍ലാലും ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ ബോളിവുഡ് ബാദ്ഷാ.

നന്ദി, താങ്കളെയും ഭാര്യയെയും അവാര്‍ഡ് ദാന ചടങ്ങില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഒരു വൈകുന്നേരം നമുക്കൊന്ന് ഒത്തുകൂടണം. അത് ഉടന്‍ സംഭവിക്കട്ടെ', എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. നേരത്തെ മോഹന്‍ലാലും ഷാരൂഖ് ഖാനും നാഷണല്‍ അവാര്‍ഡ് വേദിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും കെട്ടിപ്പിടിക്കുന്നതും സന്തോഷത്തോടെ സംസാരിക്കുന്നതും ചിത്രങ്ങളിലും വീഡിയോകളിലും കാണാമായിരുന്നു.

അതേസമയം, ഷാരൂഖിന്റെ പുതിയ സിനിമയായ കിംഗിന്റെ ടീസര്‍ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവന്നിരുന്നു. കൊടൂര മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണ് ഷാരൂഖിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടത്. ഒരു പക്കാ സ്‌റ്റൈലിഷ് ഷാരൂഖിനെ കാണാന്‍ ഉറപ്പാണെന്ന് വീഡിയോയില്‍ നിന്ന് തന്നെ മനസിലാക്കാം. പത്താന്‍ സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷന്‍ ചിത്രമാണ് കിംഗ്.

പിറന്നാളിനോട് അനുബന്ധിച്ച് ഷര്‍ട്ട് ധരിക്കാതെയുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളും സാമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 59-ാം വയസ്സിലും ഫിറ്റ്‌നസില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ചിത്രങ്ങളില്‍ വ്യക്തമായി കാണുന്ന സിക്‌സ് പാക്കും എബിഎസും താരത്തിന്റെ ശരീര സൗന്ദര്യത്തെയാണ് എടുത്തു കാണിക്കുന്നത്. 

 'ചിലത് നേടാന്‍ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും. ഇത് ഒന്നും നഷ്ടപ്പെടുത്താതെ നേടിയതാണ്,' എന്ന അടിക്കുറിപ്പോടെയാണ് സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. താരത്തിന്റെ ഫിറ്റ്‌നസ് കണ്ട് നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റുകളുമായി രംഗത്തെത്തി. നടന്‍ വരുണ്‍ ധവാന്‍ 'ഭായ് ഭായ് ഭായ്' എന്നാണ് ചിത്രത്തിന് താഴെ കുറിച്ചത്. സല്‍മാന്‍ ഖാന്‍ തങ്ങള്‍ക്ക് പ്രചോദനമാണെന്ന് നിരവധി ആരാധകര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം, അപൂര്‍വ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' എന്ന ആര്‍മി ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ അടുത്തതായി അഭിനയിക്കുന്നത്.
 

Shah Rukh Khan birthday wish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES