Latest News

വ്യക്തിഹത്യയും ജെന്‍ഡര്‍ അധിക്ഷേപവും നേിരിടേണ്ടി വന്നു; മാതൃകാ ദമ്പതികളാണെന്ന് ഒരുപാട് തവണ മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു; ഉറങ്ങിയിട്ട് മാസ ങ്ങള്‍; ദിനചര്യകളും ജോലിയും മനസ്സും ശരീരവു മൊക്കെ കൈവിട്ടു പോകുന്നു; സമാധാനമില്ലാത്ത ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല; വിവാഹ തകര്‍ച്ചയെക്കുറിച്ച് സീമാ വീനിത്

Malayalilife
 വ്യക്തിഹത്യയും ജെന്‍ഡര്‍ അധിക്ഷേപവും നേിരിടേണ്ടി വന്നു; മാതൃകാ ദമ്പതികളാണെന്ന് ഒരുപാട് തവണ മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു; ഉറങ്ങിയിട്ട് മാസ ങ്ങള്‍; ദിനചര്യകളും ജോലിയും മനസ്സും ശരീരവു മൊക്കെ കൈവിട്ടു പോകുന്നു; സമാധാനമില്ലാത്ത ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല; വിവാഹ തകര്‍ച്ചയെക്കുറിച്ച് സീമാ വീനിത്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിളങ്ങി നില്‍ക്കുകയാണ് സീമ വിനീത്. അടുത്തിടെയാണ് താരം വിവാഹിതയാവുന്നത്. എന്നാല്‍ വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായി പോയെന്ന് പറയുകയാണ് താരമിപ്പോള്‍. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം താന്‍ ആ തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് മുന്‍പ് സീമ പറഞ്ഞിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് ആ പോസ്റ്റ് പിന്‍വലിച്ചു. പക്ഷേ പിന്നാലെ താന്‍ വിവാഹിതയായെന്നും പ്രഖ്യാപിച്ചു. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ സഹിതം രജിസ്റ്റര്‍ വിവാഹത്തിന്റെ ഫോട്ടോസുമായിട്ടാണ് സീമ എത്തിയത്.ഇപ്പോളിതാ വീണ്ടും വിവാഹം കഴിക്കാനെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് കുറിച്ചിരിക്കുകയാണ് സീമ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. 

വീണ്ടും ഇങ്ങനെ കുറിക്കാന്‍ ഇടവരരുതെന്ന് ആഗ്രഹിച്ചിരുന്നു എന്ന മുഖവുരയോടെയാണ് സീമ കുറിപ്പ് പങ്കുവച്ചത്.

കുറിപ്പ് ഇങ്ങനെ:

ഒരുപാട് ദിവസങ്ങളായി തുറന്നു പറയാന്‍ കഴിയാതെ ബുദ്ധിമുട്ടി   മനസ്സില്‍  ഒരായിരം വിങ്ങളോടെ ചിരിക്കാന്‍ വളരെ അതികം മാനസികസമ്മര്‍ദ്ദത്തില്‍ ആയിരുന്നു  എല്ലാം  ശെരിയാവും എല്ലാം ശെരിയാവും എന്ന് ഒരുപാട് പ്രതീക്ഷിച്ചു ഒന്നും എവിടെയും ശരിയാവില്ല  എങ്ങും ഒത്തു പോകാനോ പോകുന്നില്ല എന്ന് തോന്നി തുടങ്ങിയിരിക്കുന്നു

ഒരുപാട് ആളുകളോട് സംസാരിച്ചു തീരുമാനം എടുക്കാനുള്ള അവസ്ഥയിലും അല്ല എനിക്ക് സ്വസ്ഥമായി ഒന്നു ഉറങ്ങണം സ്വസ്ഥമായി ജോലി ചെയ്യണം മനസമാധാനത്തോടെ ജീവിക്കണം ആരെയും ബുദ്ധിമുട്ടിക്കാതെ... ജീവിതത്തില്‍ ഒരുപാടു ഏകദേശം 18 വര്ഷങ്ങളോളം ഒരുപാട് ജോലികള്‍ ചെയ്തു കഷ്ട്ടപ്പെട്ടു ഇവിടെവരെ എത്തി  ഒരു ജീവിതം വേണം എന്ന് ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ചു... ഒട്ടും സമാധാനമില്ലാത്ത ഈ ജീവിതം ഇങ്ങനെ മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ല എന്ന് മനസിലാക്കുന്നു   അവസ്ഥ വളരെ മോശമാണ്
 ഒപ്പം ഉണ്ടാവണം... ??

ആത്മഹത്യയിലേക്കു പോകാനോ ഒളിച്ചോടാനോ താത്പര്യമില്ലാത്ത വ്യക്തിയാണ്. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അനുയോജ്യമാകണമെന്നില്ല. അങ്ങനെ ഒരവസരത്തിലെടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും സീമ പറയുന്നു. 'ഒരിക്കലും യോജിച്ചു പോകാന്‍ പറ്റാത്തവരാണ് ഞങ്ങള്‍. പക്ഷേ, ഈ ഒരു യോജിപ്പില്ലായ്മയില്‍ നിന്ന് പുറത്തുകടക്കാന്‍ ഭയമായിരുന്നു. മറ്റുള്ളവര്‍ എന്തുപറയും. എങ്ങനെ ഫേസ് ചെയ്യും. പക്ഷേ, അങ്ങനെ ചിന്തിച്ചിരുന്നാല്‍ ഇനിയും കാര്യങ്ങള്‍ കൈവിട്ടു പോകും.'- സീമ സമൂഹമാധ്യമത്തില്‍ കുറിച്ചു.


ജീവിതത്തില്‍ നേടിയതൊന്നും എളുപ്പമായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് സമൂഹത്തില്‍ വളര്‍ന്നു വന്ന വ്യക്തിയാണ് താനെന്നും സീമ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്. 'മുന്‍പൊരിക്കല്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അന്ന് ആ പിന്‍മാറ്റം സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമായിരുന്നു. ആ വ്യക്തിയില്‍ നിന്നും അത്തരത്തില്‍ ഒരു പെരുമാറ്റം ഇനി മേലില്‍ ഉണ്ടാവില്ല എന്ന വാക്കിനുമേല്‍ ആയിരുന്നു ആ പോസ്റ്റ് പിന്‍വലിച്ചത്.'- സീമ കൂട്ടിച്ചേര്‍ത്തു.


മാത്രമല്ല, വ്യക്തിഹത്യയും ജെന്‍ഡര്‍ അധിക്ഷേപവും നേിരിടേണ്ടി വന്നിട്ടുണ്ടെന്നും സീമ വ്യക്തമാക്കി. 'ഈ കുറഞ്ഞ കാലയളവില്‍ തന്നെ ഒരുപാട് അനുഭവിച്ചു. ഒരാളില്‍ നിന്നും എന്ത് പരിഗണനയും ബഹുമാനവും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്കു കടന്നപ്പോള്‍ കിട്ടിയില്ലെന്നു മാത്രമല്ല, വ്യക്തി ഹത്യയും ജെന്‍ഡര്‍ അധിക്ഷേപ വാക്കുകളും ഞാന്‍ എന്ന വ്യക്തിയെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് കിട്ടിയത്. ഒരുപാട് തവണ പറഞ്ഞു കൊടുത്തു. തിരുത്താന്‍ ശ്രമിച്ചു. നടന്നില്ല. മാതൃകാ ദമ്പതികളാണെന്ന് ഒരുപാട് തവണ മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു. നമുക്ക് യാതൊരു വിലയും നല്‍കാതിരിക്കുക. നമ്മുടെ തൊഴിലിനെയും വളര്‍ച്ചയെയും അധിക്ഷേപിക്കുന്നതു പോലെ സംസാരിക്കുക. പലപ്പോഴും ഒരുപാട് വലിയ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ നിശബ്ദത പാലിച്ചു. മനഃസമാധാനത്തോടെ ഉറങ്ങിയിട്ട് മാസങ്ങളായി. 

എന്റെ ദിനചര്യകളും ജോലിയും മനസ്സും ശരീരവുമൊക്കെ കൈവിട്ടു പോകുന്ന അവസ്ഥയിലേക്കാണ് ജീവിതം പോയിക്കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ഒന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. മനഃസമാധാനം. ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതത്തില്‍ ഓരോന്നും നേടിയെടുത്തത്. അന്നൊന്നും ആരും കൂടെയുണ്ടായിട്ടില്ല. ഇപ്പോഴും എപ്പോഴും ഞാന്‍ ഞാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നിനെയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കുകയില്ല.'- സീമ കുറിച്ചു.

 

Read more topics: # സീമ വിനീത്.
seema vineeth reveals marriage PBLMS

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES