Latest News

എന്തിനു വേണ്ടി ആണേലും ആര്‍ക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ അറിയാത്ത കാര്യങ്ങള്‍ പറയരുത്;ചിലര്‍ക്ക് ഇത് നിസ്സാരം ആയി തോന്നാം പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല ; കുറിപ്പുമായി സീമ ജി. നായര്‍

Malayalilife
എന്തിനു വേണ്ടി ആണേലും ആര്‍ക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ അറിയാത്ത കാര്യങ്ങള്‍ പറയരുത്;ചിലര്‍ക്ക് ഇത് നിസ്സാരം ആയി തോന്നാം പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല ; കുറിപ്പുമായി സീമ ജി. നായര്‍

സിനിമാ, സീരിയല്‍ നടി എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകയായിട്ടാണ് നടി സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നടി മീന ഗണേശിന്റെ ആങ്ങളയുടെ മകള്‍ ആണ് സീമയെന്നും അവര്‍ക്കു വയ്യാതായപ്പോള്‍ സീമ തിരിഞ്ഞു നോക്കിയില്ല എന്നും പറഞ്ഞുകൊണ്ടുള്ള ഒരു കമന്റിന് മറുപടിയാണ് സീമ നല്‍കിയത്. അടിസ്ഥാനരഹതിമായ കമന്റിന് ഇട്ട വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് അടക്കം പങ്കുവെച്ചായിരുന്നു പോസ്റ്റ്

എന്നാല്‍ തന്റെ പോസറ്റിന് പിന്നാലെ കമന്റ് ഇട്ട വ്യക്തി തന്നെ വിളിച്ചുവെന്നും സംസാരിച്ചുവെന്നും സീമ ജി നായര്‍ പറഞ്ഞു. ദുബൈയില്‍ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ ആണെന്നും ഭര്‍ത്താവ് അവിടെ വലിയ കമ്പനിയില്‍ ഉദ്യോഗസ്ഥന്‍ ആണെന്നും അവര്‍ അങ്ങനെ ചെയ്യില്ലെന്നും അവരുടെ ചേച്ചിയുടെ മകള്‍ വീട്ടില്‍ ചെന്നപ്പോള്‍ അവരുടെ ഫോണ്‍ എടുത്തു മെസേജ് ഇട്ടതാണെന്നും പറഞ്ഞുവെന്നും സീമ ജി നായര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കമന്റ് ഇട്ട ആള്‍ രാത്രി തന്നെ ബോട്ടിമില്‍ വിളിച്ചെന്നും താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ലെന്നും എവിടെയോ ഒരു ഇന്റര്‍വ്യൂവില്‍ കേട്ടതാണ് ,അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു. എന്തായാലും അങ്ങനെ ഒരു ഇന്റര്‍വ്യൂ ആരും കൊടുത്തിട്ടില്ല ,ബോട്ടിമില്‍ വന്ന സ്‌ക്രീന്‍ഷോട്ട് ഫോട്ടോ എടുത്തിട്ടുണ്ട്. അതിവിടെ താന്‍ ഇടുന്നില്ലെന്നും സീമ ജി നായര്‍ പറഞ്ഞു.

നല്ലൊരു ദിനം നേരുന്നു ..ഇന്നലെ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു ,കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടവും ,മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്നലെ ഉച്ചയോടെ ദുബൈയില്‍ നിന്നും അതിട്ട ശില്‍പയുടെ ഫോണ്‍ വന്നു ..പരിചയം ഇല്ലാത്തതുകൊണ്ടും ,വര്‍ക്കില്‍ ആയതു കൊണ്ടും എടുക്കാന്‍ പറ്റിയില്ല ,തുടരെ ,തുടരെയുള്ള ഫോണ്‍ വന്നപ്പോള്‍ അത് എടുത്തു ..അവര്‍ ദുബൈയില്‍ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ ആണെന്നും ,ഭര്‍ത്താവ് അവിടെ വലിയ കമ്പനിയില്‍ ഉദ്യോഗസ്ഥന്‍ ആണെന്നും,അവര്‍ അങ്ങനെ ചെയ്യില്ലെന്നും ,അവരുടെ ചേച്ചിയുടെ മകള്‍ വീട്ടില്‍ ചെന്നപ്പോള്‍ അവരുടെ ഫോണ്‍ എടുത്തു msg ഇട്ടതാണെന്നും പറഞ്ഞു .

എന്തോ ,ഏതോ ..പക്ഷെ എനിക്ക് ആ msg ഇട്ട ആളെ നേരിട്ട് കാണണം എന്ന് പറഞ്ഞു ,രാത്രീ 9 മണിയോടെ ബോട്ടിം കോളില്‍ ഞാന്‍ അവരെ കണ്ടു ,ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു അവര്‍ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല ,എവിടെയോ ഒരു ഇന്റര്‍വ്യൂവില്‍ കേട്ടതാണ് ,അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു ,എന്തായാലും അങ്ങനെ ഒരു ഇന്റര്‍വ്യൂ ആരും കൊടുത്തിട്ടില്ല ,ബോട്ടിമില്‍ വന്ന screenshot ഫോട്ടോ എടുത്തിട്ടുണ്ട് ,അതിവിടെ ഞാന്‍ ഇടുന്നില്ല ..

പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ ,എന്തിനു വേണ്ടി ആണേലും ,ആര്‍ക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ അറിയാത്ത കാര്യങ്ങള്‍ പറയരുത് ,അവര്‍ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും ,അവരുടെ പാപ്പന്റെയും ,മേമയുടെയും ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് വെച്ച് ഞാന്‍ ആ പോസ്റ്റിട്ടതുകൊണ്ടു,അവര്‍ക്കു വിഷമം ആയിപോയെന്നു ..കാര്യമല്ലാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവര്‍ ചിന്തിച്ചില്ല ..

എല്ലാരും പോട്ടെ ,പോട്ടെ എന്ന് പറഞ്ഞപ്പോള്‍ ഞാനിതിനെ പിന്നാലെ പോകാന്‍ കാരണം ,മീനാമ്മ എന്റെ അച്ഛന്റെ പെങ്ങള്‍ ആണെന്നും ,ആപത്തു കാലത്തു ഞാന്‍ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കില്‍ ആണ് ??ചിലര്‍ക്ക് ഇത് നിസ്സാരം ആയി തോന്നാം ,പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല' സീമ കുറിച്ചു.

 

seema g nair wrote about fake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES