വേറിട്ട ശബ്ദത്താല്‍ മലയാളികളുടെ മനസിലിടം നേടിയ ഗായികയാണ് സയനോര. ശക്തമായ നിലപാടുകളിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ ഗായിക സോഷ്യല്‍മീഡിയയിലും സജീവമാണ്. സയനോര പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും കുറിപ്പുമാണ് വൈറലാകുന്നത്.
പിതാവിന്റെ 75 ാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചെത്. പാട്ടും നൃത്തവുമായി പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയ ആണ് ഗായിക പങ്കുവെച്ചത്. സയനോരയും സഹോദരിയും അമ്മയും അച്ഛന് ചുറ്റും നിന്ന് നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അച്ഛനും സന്തോഷത്തോടെ അവര്‍ക്കൊപ്പം ചേരുന്നുണ്ട്. സമ്മര്‍ ഇന്‍ ബെത്ലഹേം എന്ന സിനിമയിലെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനത്തിനാണ് എല്ലാവരും ചുവടുവെക്കുന്നത്.
വൈകാരികമായ ഒരു കുറിപ്പും സയനോര വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. 'അച്ഛന്റെ 75 ാം പിറന്നാളാണിന്ന്. എല്ലാ വെല്ലുവിളികള്‍ക്കിടയിലും അച്ഛന്‍ ജീവിതം ആഘോഷിക്കുകയാണ്. ധ്യാനം, രാവിലത്തെ നടത്തം, വിദേശയാത്ര, കാറില്‍ ചുറ്റിക്കറങ്ങല്‍, സംഗീതം പഠിപ്പിക്കല്‍ എല്ലാമായി സജീവമാണ്. ഇതില്‍ കൂടുതല്‍ എന്ത് വേണം? 'സയനോര കുറിച്ചു. നിരവധിപ്പേരാണ് സയനോരയുടെ പിതാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.