യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളള താരങ്ങളുടെ കൂട്ടത്തില്‍ സീരിയലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ സരയുവും ഉണ്ട്.തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലും യാത്രകള്‍ക്കായി സമയം മാറ്റിവെക്കാറുണ്ട് താരം.താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് . പെന്‍സില്‍വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെല്‍ഫിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
സ്‌കൈഡൈവിംഗ് അനുഭവത്തെക്കുറിച്ചാണ് താരം ഇത്തവണ പറഞ്ഞത് .എന്തെങ്കിലും ആഗ്രഹിക്കുക, പരിശ്രമിക്കുക, അതിനായി കാത്തിരിക്കുക, സമയമാകുമ്പോള്‍ കാലം മോഹങ്ങളെ അങ്ങനെ സാധിച്ച് തരും. ഇതെങ്ങനെ സാധിച്ചുവെന്നോര്‍ത്ത് നമുക്ക് പോലും ചിലപ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇത്തരത്തിലുള്ള സ്വപ്നങ്ങളൊക്കെ പുറത്തെടുക്കാനുള്ള പ്ലാനിലാണ് താനെന്നും സരയു വ്യക്തമാക്കിയിട്ടുണ്ട്. സരയുവിന്റെ ഇന്‍സ്റ്റഗ്രാമില ചിത്രങ്ങളും കുറിപ്പുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.