എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു; പ്രിയതമനോട് പറഞ്ഞ് സരയൂ മോഹന്‍

Malayalilife
എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചു; പ്രിയതമനോട് പറഞ്ഞ് സരയൂ മോഹന്‍

കുറഞ്ഞ സിനിമകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് സരയു.  ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് സരയു സിനിമയിലേക്ക് എത്തുന്നത്. കപ്പല്‍ മുതലാളി എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച  ഈ താരം ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവയാണ്. ചെയ്ത ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സരയു കാഴ്ചവച്ചത്. ജയറാം നായകനായ ആകാശമിഠായിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.  കണ്ണൂര്‍ സ്വദേശിനിയായ താരം ബിരുദാന്തര ബിരുദധാരിയാണ്. അഭിനമയത്തിന് പുറമേ നൃത്തത്തിലും സജീവയാണ് താരം. 2016 ലാണ് സരയു വിവാഹിതയായത്. വര്‍ഷം സിനിമയുടെ അസിസ്റ്റന്റ് ക്യാമറമാനായിരുന്ന സനലാണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സരയു. ഇപ്പോഴിതാ സരയു പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

തന്റെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് സരയു പങ്കുവച്ചിരിക്കുന്നത്. രസകരമായ ചിത്രങ്ങളോടൊപ്പം രസകരമായ അടിക്കുറിപ്പോടെയാണ് സരയു പങ്കുവച്ചിരിക്കുന്നത്. എനിക്ക് നോര്‍മല്‍ ആയിരുന്ന് ബോറടിച്ചുവെന്നാണ് സരയു പറയുന്നത്. എനിക്ക് നമ്മളെ മിസ് ചെയ്യുന്നുണ്ടെന്നും സരയു പറയുന്നു.
 തന്റെ ക്രേസി ഹാഫിനെ മിസ് ചെയ്യുന്നുണ്ടെന്നും ജീവിതം ഇപ്പോള്‍ നിശബ്ദവും നോര്‍മലുമായെന്നും സരയു പറയുന്നു. ചിത്രത്തിന് കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. സന്തുഷ്ട കുടുംബമാണെന്നും കപ്പിള്‍ ഗോളാണെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

സിനിമയില്‍ നിന്നും സീരിയലിലെത്തിയപ്പോഴും വിജയക്കൊടി പാറിക്കുകയാണ് സരയു. ഈറന്‍ നിലാവിന് ശേഷം ഇപ്പോള്‍ എന്റെ മാതാവ് പരമ്പരയിലാണ് സരയു അഭിനയിക്കുന്നത്. ഹെലന്‍ എന്ന കഥാപാത്രമായാണ് സരയു അഭിനയിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

I am bored of being normal! I miss us! Missinghim#crazyhalf#life is so silent these days#and yeahh normal too...

A post shared by Sarayu Mohan (@sarayu_mohan) on

 

Read more topics: # sarayu mohan,# husband
sarayu mohan with husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES