മലയാള സിനിമ സീരിയൽ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച tതാരമാണ് നടി സരയു മോഹൻ. നിരവധി സിനിമകളിലൂടെ നായികയായും താരം തിളങ്ങിയിരുന്നു. അഭിനയത്തിന് പുറമെ നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുണ്ട്. എന്നാൽ ഇപ്പോൾ ബാൽക്കണിയിൽ ഇത്തിരി പച്ചപ്പൊരുക്കുന്ന ഒരു വിഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ തന്നെ കടവന്ത്രയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിറയെ ചെടികളും ഉയരം വയ്ക്കാത്ത മരങ്ങളുമൊക്കെ വച്ച് പിടിപ്പിച്ചിരിക്കുകയാണ് താരം. ‘ഇത്തിരി പച്ച, ഒത്തിരി സന്തോഷം’ എന്ന കുറിപ്പിനൊപ്പം ആണ് താരം ചെടികൾ നടുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ മേഖലയിലേക്ക് ചുവട് വക്കുന്നത്. തുടർന്ന് നിരവധി സിനിമകളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. ചേകവർ, ഫോർ ഫ്രണ്ട്സ് കന്യാകുമാരി എക്സ്പ്രസ് ഇങ്ങനേയും ഒരാൾ, കരയിലേക്കു ഒരു കടൽ ദൂരം, ഓർക്കുട്ട് ഒരു ഓർമകൂട്ട് ജനപ്രിയൻ, നാടകമേ ഉലകം തുടങ്ങിയ ചിത്രങ്ങളാണ് ഉള്ളത്.