ഒരു ദൈവം തന്ത പൂവേ; മക്കള്‍ക്കായി മനോഹരമായി പാടി ശരണ്യ മോഹന്‍

Malayalilife
ഒരു ദൈവം തന്ത പൂവേ; മക്കള്‍ക്കായി മനോഹരമായി പാടി ശരണ്യ മോഹന്‍

ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്, കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. 

വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റില്‍ ഒരു ആണ്കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്. മകന്‍ ജനിച്ചപ്പോഴും അരവിന്ദ് തങ്ങളുടെ സന്തോഷം ശരണ്യയുടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യ വീണ്ടു ഗര്‍ഭം ധരിച്ചത്. തുടര്‍ന്ന് ജനുവരി 30നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. രണ്ടു മക്കളുമൊന്നിച്ച് സന്തുഷ്ട ജീവിതം നയിക്കുകയാണ് ശരണ്യ. ഇപ്പോള്‍ മക്കള്‍ക്കായി മനോഹരമായി പാട്ടുപാടുന്ന വീഡിയോ പങ്കുവച്ചിരിക്കയാണ് ശരണ്യ.

 

Read more topics: # saranya mohan,# shares her song
saranya mohan shares her song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES