യു ട്യൂബര്‍ സായി കൃഷ്ണക്കും, ആറാട്ടണ്ണന്‍ സന്തോഷ് വര്‍ക്കിക്കൊപ്പമുള്ള ചിത്രം നടന്‍ ബാല പങ്ക് വച്ചതോടെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നടന്നത്.മാളികപ്പുറം' എന്ന ചിത്രത്തിനോട് അനുബന്ധിച്ചു ഉണ്ണി മുകുന്ദനെ ചീത്ത വിളിച്ച യു ട്യൂബര്‍ ആണ് സായി കൃഷ്ണ, അതുപോലെ 'ആറാട്ട് 'എന്ന ചിത്ര0 മുതല്‍ റിവ്യൂ പറയുന്ന ആളാണ് സന്തോഷ് വര്‍ക്കി.മൂവരും ഒന്നിച്ചുള്ള ചിത്രം ഏറെ വൈറലാവുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നടന്‍ ബാല എത്തി. സോഷ്യല്‍ മീഡിയ പറയുന്നതുപോലെ അല്ല കാര്യങ്ങള്‍ എന്നും ഇത് പുതിയ ബെല്‍റ്റോ, ശത്രുക്കളോ, മിത്രങ്ങളോ ഒന്നുമല്ല, കണ്ണോപ്പറേഷന്‍ കഴിഞ്ഞ തന്നെ കാണാന്‍ ആണ് യു ട്യൂബര്‍ സായി കൃഷ്ണ എത്തിയത്. അതുപോലെയാണ് സന്തോഷ് വര്‍ക്കിയും എന്ന് നടന്‍ പറയുന്നു.
കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞു വിശ്രമിക്കുന്ന തന്നെ സന്ദര്‍ശിക്കാനാണ് യൂട്യൂബര്‍ സായി കൃഷ്ണന്‍ വീട്ടിലെത്തിയത്. ''സര്‍ വീട്ടിലുണ്ടോ കണ്ണിന് ഇപ്പോള്‍ എങ്ങനെ ഉണ്ട്, ഞാന്‍ ഒന്ന് വന്നു കണ്ടോട്ടെ'' എന്ന് സായി കൃഷ്ണ വിളിച്ച് ചോദിക്കുകയായിരുന്നു. വരൂ നമുക്ക് കാണാമെന്ന് പറഞ്ഞു. അങ്ങനെയാണ് സായി കൃഷ്ണന്‍ പാലാരിവട്ടത്തുള്ള തന്റെ വീട്ടില്‍ എത്തുന്നത്.
സന്തോഷ് വര്‍ക്കി ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. മുമ്പ് തന്നെ കുറിച്ച് മോശമായി പറഞ്ഞിരുന്ന ആളാണ് സന്തോഷ് വര്‍ക്കി. പക്ഷേ നേരിട്ട് സംസാരിച്ചപ്പോള്‍ സന്തോഷിന് തന്നെ കുറിച്ചുള്ള ധാരണ മാറി. ആരോടും വിദ്വേഷം വച്ച് പുലര്‍ത്തുന്ന ആളല്ല താന്‍. തന്റെ വീട്ടില്‍ ഒരു ദിവസം ഇരുപതുപേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാറുണ്ട്.
ആര് വന്നാലും പായസം ഉള്‍പ്പടെയുള്ള ആഹാരം കൊടുത്താണ് വിടുന്നത്. സായികൃഷ്ണന്‍ വന്നപ്പോള്‍ യാദൃച്ഛികമായി സന്തോഷ് വര്‍ക്കിയും വീട്ടിലെത്തി. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ചാനലുകളിലും പറയുന്നതു പോലെ പുതിയ ബെല്‍റ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല.
അതേസമയം, തനിക്ക് ഉണ്ണി മുകുന്ദനോട് ശത്രുതയില്ലെന്നും ബാല പറയുന്നു. ആരാധകര്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ തെറി വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉണ്ണി മുകുന്ദന്‍ തന്റെ ശത്രുവാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അന്നും ഇന്നും എന്നും ഉണ്ണി തനിക്ക് സഹോദരനെപ്പോലെയാണ്. മനസില്‍ വെറുപ്പ് വച്ചോണ്ടിരിക്കുന്ന ആളല്ല താനെന്നും നടന്‍ വ്യക്തമാക്കി.
വീട്ടില്‍ വരുന്നവരെ സ്വീകരിക്കുന്ന പാരമ്പര്യമേ തനിക്കുള്ളു. അങ്ങനെ വീട്ടില്‍ വരുന്നവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ എന്താണ് തെറ്റ്. അതിന് വേറെ അര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നവരാണ് തെറ്റുകാരെന്നും ബാല വ്യക്തമാക്കി.