വിവാഹ ശേഷമുളള ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ക്ക് ജീവനൊടുക്കേണ്ടി വരുന്ന സംഭവങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. വിസ്മയ, വിപഞ്ചിക, അക്കൂട്ടത്തിലേക്ക് ഏറ്റവും പുതിയതായി അതുല്യയും എത്തിയതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.ദാമ്പത്യ ബന്ധത്തിനിടയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ വിദ്യാഭ്യാസവും, ജോലിയും ഉള്ള യുവതികള്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്നും സന്തോഷ് ചോദിക്കുന്നു
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
നമ്മുടെ സഹോദരിമാര്‍ എത്രയോ പേരാണ് ജീവിച്ചു തുടങ്ങും മുന്‍പ് ക്രൂരമായി കൊല ചെയ്യപെടുന്നത്.. (ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു എന്നും പറയും) ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്‌നങ്ങള്‍ ഉണ്ടാവും... അത് സ്വഭാവികം..പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികള്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?
പല യുവതികളും, ഭര്‍ത്താവിനോടുള്ള ദേഷ്യത്തില്‍ മക്കളെ കൂടി കൊല്ലുന്നു.. എന്തിന്? ആ പാവം കുട്ടികള്‍ ചെയ്ത തെറ്റെന്ത്?വിവാഹ സമയം, പെണ്‍ മക്കള്‍ക്ക് കുറെ സ്വര്‍ണം, കാര്‍ വാങ്ങിച്ചു കൊടുക്കുന്നതിനു പകരം മകള്‍ക്കു അവളുടെ പേരില്‍ ഒരു വീട് വെച്ച് കൊടുത്തൂടെ? അതല്ലേ കുറച്ചു കൂടി നല്ലത്?
ഭര്‍ത്താവ് അത്രയ്ക്ക് ക്രൂരനും, സംശയ രോഗിയും, മദ്യം, കഞ്ചാവിനു അടിമയെങ്കില്‍ അന്തസ്സോടെ ഡിവോഴ്‌സ് ചെയ്ത് മാന്യമായി വല്ല ജോലിയും ചെയ്ത് ജീവിക്കുക. നല്ല ഒരാളെ ഭാവിയില്‍ കണ്ടെത്തിയാല്‍ വീണ്ടും കല്യാണം കഴിക്കുക.
മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാന്‍? ഇനി നാട്ടുകാര്‍ എന്ത് പറയും എന്നാലോചിച്ചു സ്വന്തം ജീവന്‍ കളയേണ്ട.. തകര്‍ന്ന ബന്ധങ്ങള്‍ വീണ്ടും വിളക്കി ചേര്‍ത്ത് വീണ്ടും ഭര്‍ത്താവിന്റെ കൂടെ പോയി മരണം ഇരന്നു വാങ്ങേണ്ട ആവശ്യമുണ്ടോ?
ഒരു വ്യക്തിക്ക് 5 തരം balance വേണം.. Physical balance, Mental balance, Educational balance, Financial balance, Spiritual balance... ഇപ്പോഴത്തെ ഭൂരിപക്ഷം കുട്ടികള്‍ക്കും ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം എന്നീ balance ഓക്കേ ആണ്. പക്ഷെ എന്ത് പ്രശ്‌നങ്ങളെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള മന കരുത്തു, ആധ്യാത്മിക അറിവ് കുറവാണ്.. (Mental balance, spiritual balance).
അതുകൊണ്ടാണ് നിസ്സാര കാര്യത്തിനും, വലിയ പ്രശ്‌നങ്ങള്‍, വിവാഹം ഒഴിവായാല്‍ മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്ത് പറയും എന്നൊക്കെയുള്ള വേവലാതികള്‍ ഉണ്ടാകുന്നത്.. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമ്പോള്‍ പാവം മക്കളെയും കൊല്ലുന്നത്. വീഴുക എന്നത് തെറ്റല്ല, പക്ഷെ വീണിട്ടു എഴുന്നേല്‍ക്കാതിരിക്കുക എന്നത് തെറ്റാണ്..
(വാല്‍ കഷ്ണം...പെണ്‍കുട്ടികള്‍ വിവാഹത്തിന് ഒരുങ്ങുമ്പോള്‍ ചെക്കന് സര്‍ക്കാര്‍ ജോലി വേണം, ഗള്‍ഫില്‍ 2 ലക്ഷം ശമ്പളമുള്ള ജോലി വേണം, സ്വത്തും മുതലും രണ്ട് നില വിട് വേണം, വലിയ കാര്‍ etc നോക്കുന്നത് തെറ്റല്ല..
കൂടെ പയ്യന്റെ സ്വഭാവം കൂടി നോക്കിയാല്‍ കുറെ ആത്മഹത്യ/കൊലപാതകങ്ങള്‍ കുറക്കാം.. പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന, ചെറിയ ജോലി ചെയ്യുന്ന ആയിര കണക്കിന് നല്ല സ്വഭാവമുള്ള പയ്യന്മാര്‍ക്ക് ഇവിടെ പെണ്ണ് കിട്ടാനില്ല)
By Santhosh Pandit (ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് )