കൂലിയില്‍ രജനീകാന്തിന്റെ പ്രതിഫലം 200 കോടി; ആമിര്‍ ഖാന് 20 കോടി; കൂട്ടത്തില്‍ കുറവ് ലഭിക്കുന്നത് സൗബിന് ഒരു കോടി; റിലീസിന് മുന്‍പ് ചര്‍ച്ചയായി താരങ്ങളുടെ പ്രതഫല പട്ടിക

Malayalilife
കൂലിയില്‍ രജനീകാന്തിന്റെ പ്രതിഫലം 200 കോടി; ആമിര്‍ ഖാന് 20 കോടി; കൂട്ടത്തില്‍ കുറവ് ലഭിക്കുന്നത് സൗബിന് ഒരു കോടി; റിലീസിന് മുന്‍പ് ചര്‍ച്ചയായി താരങ്ങളുടെ പ്രതഫല പട്ടിക

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അഭിനയിച്ച 'കൂലി' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആഗസ്റ്റ് 14-ന് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. അഡ്വാന്‍സ് ബുക്കിംഗില്‍ തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രം, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ പ്രതിഫലം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനീകാന്തിന് ലഭിക്കുന്നത് 200 കോടി രൂപയാണെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം 150 കോടി രൂപയ്ക്കായിരുന്നു കരാര്‍, എന്നാല്‍ അഡ്വാന്‍സ് ബുക്കിംഗ് റെക്കോര്‍ഡുകള്‍ മുന്നില്‍ കണ്ട് പ്രതിഫലം കൂട്ടിയെന്നാണ് വിവരം.

അതിഥി വേഷങ്ങളിലെത്തുന്ന ആമിര്‍ ഖാന്‍ 20 കോടി രൂപയും നാഗാര്‍ജുന 10 കോടി രൂപയും പ്രതിഫലമായി നേടും. സത്യരാജിന് 5 കോടിയും ഉപേന്ദ്രയ്ക്ക് 4 കോടിയും ലഭിക്കും. നായികയായ ശ്രുതി ഹാസന്‍ 4 കോടിയും പൂജാ ഹെഗ്‌ഡെ 3 കോടിയും പ്രതിഫലം ലഭിക്കും. സംവിധായകന്‍ ലോകേഷ് കനകരാജിന് 50 കോടിയും സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ 15 കോടിയും നേടും. താരനിരയില്‍ ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് സൗബിന്‍ ഷാഹിറിനാണ്  1 കോടി രൂപ. കൂലി റിലീസ് തീയതി അടുക്കുമ്പോള്‍, ചിത്രത്തിന്റെ കഥയെക്കാള്‍ താരങ്ങളുടെ പ്രതിഫല പട്ടികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച.

lokesh kanakaraj coolie cast salary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES