സ്വാതന്ത്ര്യദിനം മുന്നോടിയായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദ്ദേശപ്രകാരം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും കര്‍ശന പരിശോധനാ ക്രമങ്ങള്‍ നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന പതിവിലും കൂടുതല്‍ കര്‍ശനമായിരിക്കുമെന്ന് വിമാനത്താവളം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രത്യേകിച്ച്, വിമാനത്തില്‍ കയറുന്നതിനുമുമ്പ് ലാഡര്‍ പോയിന്റില്‍ കൂടി യാത്രക്കാരെ വീണ്ടും പരിശോധിക്കുന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
ഇത്തരം പരിശോധനകള്‍ നടത്തണമെങ്കില്‍ കൂടുതല്‍ സമയം വേണം. ഇക്കാരണത്താല്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശ പ്രകാരമാണ് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്. യാത്രക്കാരെയും യാത്രക്കാരുടെ ബാഗേജുകളും കര്‍ശനമായി പരിശോധിക്കുന്നതിന് ഒപ്പം തന്നെ വിമാനത്താവളത്തില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.