Latest News

നൂറ് രൂപ ചോദിച്ചപ്പോള്‍ 51,000 രൂപ നല്‍കി; ശബരിമല കര്‍മസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്;  ഈ ചലഞ്ച്, ഞാന്‍ ഏറ്റെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍...!

Malayalilife
നൂറ് രൂപ ചോദിച്ചപ്പോള്‍ 51,000 രൂപ നല്‍കി; ശബരിമല കര്‍മസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്;  ഈ ചലഞ്ച്, ഞാന്‍ ഏറ്റെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍...!

കേരളത്തില്‍ ധാരാളം വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും പാത്രമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. വ്യത്യസ്തതയിലൂടെ പ്രശസ്തനായ സന്തോഷ് യൂട്യൂബ് വഴി പ്രചരിച്ച ഏതാനും ഗാനങ്ങളിലൂടെ 2011 മുതല്‍ മലയാളികള്‍ക്കിടയില്‍ പരിചിതനാണ്. മലയാളചലച്ചിത്ര അഭിനേതാവായും സംവിധായകനായും എല്ലാ മേഖലയിലും താരം ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പോലും മലയാളികളുടെ പരിഹാസപാത്രമായ സന്തോഷ് പണ്ഡിറ്റ് ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഇത്തവണ താരം സ്റ്റാര്‍ ആയത് മറ്റൊരു കാര്യത്തിലൂടെയാണ്. ശബരിമല കര്‍മസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍ വാര്‍ത്തകളില്‍് നിറയുന്നത്. 100 രൂപ വീതമാണ് ആളുകളോട് കര്‍മസമിതി ആവശ്യപ്പെട്ടിരുന്നതെങ്കിലും താന്‍ 51,000 രൂപ കൊടുക്കുന്നതായി സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു.

'ശതം സമര്‍പ്പയാമി' ചലഞ്ചിന് സമാന്തരമായി സിപിഎം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആളുകളുടെ സംഭാവന വഴിമാറ്റി വിട്ടു എന്ന് കര്‍മസമിതി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് സന്തോഷ് പണ്ഡിറ്റ് അരലക്ഷം രൂപ കര്‍മസമിതിയ്ക്ക് സംഭാവനയായി നല്‍കിയിരിക്കുന്നത്.


 

santhosh pandit,facebook post,karamasamiti challenge

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES