Latest News

മാസ്മര സംഗീതത്തിന്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാന്‍ ഷായും  മാജിക്ക് മഷ്‌റൂമില്‍ പാടുന്നു; നാദിര്‍ഷ ചിത്രത്തിലെ ഗാനം കേള്‍ക്കാം

Malayalilife
 മാസ്മര സംഗീതത്തിന്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാന്‍ ഷായും  മാജിക്ക് മഷ്‌റൂമില്‍ പാടുന്നു; നാദിര്‍ഷ ചിത്രത്തിലെ ഗാനം കേള്‍ക്കാം

ബോളിവുഡ്ഡില്‍ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷല്‍.
ശ്രേയാ ഘോഷlല്‍ വീണ്ടും മലയാളത്തിലേക്കു കടന്നുവരികയാണ്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന മാജിക്ക് മഷ്‌റൂം എന്ന സിനിമക്കു വേണ്ടിയാണ് ഇക്കുറി എത്തുന്നത്. പ്രശസ്ത സോഷ്യല്‍ മീഡിയാ താരം ഹനാന്‍ഷായും ചേര്‍ന്നുള്ള ഒരു ഡ്യൂയറ്റ് ഗാനമാണ് ഇവര്‍ പാടുന്നത്.

മികച്ചൊരു ഗായകന്‍ കൂടിയായ നാദിര്‍ഷ താന്‍ ഒരുക്കുന്ന ചിത്രങ്ങളിലെല്ലാം ഗാനങ്ങള്‍ക്ക് നല്ല പ്രാധാന്യം കൊടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ തന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍ പലപ്പോഴും ഏറെ പോപ്പും റാവുകയും ചെയ്യുന്നു.
ഈ ചിത്രത്തില്‍ നാദിര്‍ഷ ഈണമിട്ട അഞ്ചു ഗാനങ്ങളാണുള്ളത്

തലോടി മറയുന്നതെവിടെ നീ ...
വിമുഖമുരുകിടു ആകലേ നീ...
എന്ന ഗാനമാണ് ഈ ചിത്രത്തിനു വേണ്ടി ഇവര്‍ പാടിയിരിക്കുന്നത്.


ബി.കെ. ഹരിനാരായണന്‍ രചിച്ച്  നാദിര്‍ഷ ഈണമിട്ട ഈ ഗാനം അണിയാ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവ മാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ഈ ഗാന ലഭിച്ചിരിക്കുന്നത്. വലിയ തരംഗം തന്നെയാണ് ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്.ഇരുവരും പാടുന്ന വിഷ്വല്‍സും, ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ച്ചുകളും കോര്‍ത്തിണക്കിയാണ്
ഈ പ്രൊമോഷന്‍ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ, രാജീവ് ഗോവിന്ദന്‍, യദുകൃഷ്ണന്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, റിമി ടോമി, വിനീത് ശ്രീനിവാസന്‍, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ, എന്നിവരും ഈ ചിത്രത്തിനു വേണ്ടി പാടുന്നു.

മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.മലയോര ജില്ലയിലെ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോണ്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെ ഒരു ഗ്രാമത്തിന്റെ കഥ തികഞ്ഞ ഫാമിലി ഹ്യൂമര്‍, ഫാന്റെസി ജോണറില്‍ പറയുകയാണ്  ഈ ചിത്രത്തിലൂടെ 
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍
അക്ഷയ ഉദയകുമാറും . മീനാഷിയുമാണു നായികമാര്‍.

സിദ്ധാര്‍ത്ഥ് ഭരതന്‍, ഹരിശീ അശോകന്‍, ജോണി ആന്റെണി ,. ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, അഷറഫ് പിലാക്കല്‍, ബോബി കുര്യന്‍, ബിജുക്കുട്ടന്‍, ശാന്തിവിള ദിനേശ്,അബിന്‍ ബിനോ,  ഷമീര്‍ ഖാന്‍, അരുണ്‍പുനലൂര്‍, മാസ്റ്റര്‍ സുഫിയാന്‍
പൂജ മോഹന്‍രാജ്, ആലീസ്, ആകാശ് ദേവ്  എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പശ്ചാത്തല സംഗീതം - മണികണ്ഠന്‍ അയ്യപ്പ .
ഛായാഗ്രഹണം - സുജിത് വാസുദേവ്.
എഡിറ്റിംഗ് - ജോണ്‍ കുട്ടി.
കലാസംവിധാനം. എം. ബാവ.
സ്റ്റില്‍സ് - അജി മസ്‌ക്കറ്റ്.
മേക്കപ്പ് - പി.വി. ശങ്കര്‍.
ഹെയര്‍ സ്‌റ്റൈലിഷ് - നരസിംഹ സ്വാമി.
കോസ്റ്റ്യും - ഡിസൈന്‍-
ദീപ്തി അനുരാഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷൈനു ചന്ദ്രഹാസ്.
സ്റ്റുഡിയോ - ചലച്ചിത്രം.
ഫിനാന്‍സ് കണ്‍ട്രോളര്‍ റ സിറാജ് മൂണ്‍ ബീം.
പ്രൊജക്റ്റ് 'ഡിസൈനര്‍ - രജീഷ് പത്തംകുളം.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷാജി കൊല്ലം.
മാനേജേഴ്‌സ് - പ്രസാദ് ശ്രീകൃഷ്ണപുരം,
അരുണ്‍ കണ്ണൂര്‍, അനൂപ് തൊടുപുഴ '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം,എന്നിവിടങ്ങ
ളിലായി  ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.

 

Thaloadi Marayuvathevide Nee Magic Mushrooms Nadirshah

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES