നടന്‍ ഉണ്ണി രാജന്‍ പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ ഭര്‍തൃമാതാവും രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മയ്ക്ക് എതിരെ ഗുരുതര ആരോപണം ആണ് ഉയരുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് പ്രിയങ്ക ജീവനൊടുക്കിയത്. കോവിഡ് പോസിറ്റീവായെന്ന പേരിലാണ് കേസിലെ രണ്ടാം പ്രതിയായ ശാന്ത രാജന്‍ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവ് ശാന്തിവിള ദിനേശ്. ജീവിച്ചുതുടങ്ങിയ പെണ്‍കുട്ടിയെ അകാലത്തില്‍ തൂങ്ങിമരിക്കാന്‍ വിട്ടുകൊടുത്ത ദ്രോഹികളാണ് ഉണ്ണിയും അവരുടെ അമ്മ ശാന്തമ്മയുമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
രാജേട്ടനുമായി നല്ല ബന്ധംകാത്തുസൂക്ഷിച്ചിരുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ കാട്ടുകുതിര എന്ന നാടകം നേരിട്ടു കണ്ടിട്ടുണ്ട്. ജീവിതത്തെ ആഘോഷമാക്കിയ നടനാണ് രാജന്‍ പി. ദേവ്. അത്ര ഹൃദയബന്ധമുള്ള രാജേട്ടന്റെ കുടുംബം കാട്ടിക്കൂട്ടുന്ന വിക്രിയകളും ആ പേര് മോശമാക്കാന്‍ ആ കുടുംബം കാണിക്കുന്ന കൊള്ളരുതായ്മകളും കാണുമ്പോള്‍ ദൗര്‍ഭാഗ്യം എന്നേ പറയാന്‍ പറ്റൂ.
രാജേട്ടന്റെ മകന്‍ ഉണ്ണി ഒരു വിവാഹം കഴിച്ചു. പ്രിയങ്ക എന്നൊരു പാവം കുട്ടിയെ. ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു. ആ കുട്ടിയുടെ അമ്മയും സഹോദരനും പറയുന്ന കഥ കേട്ടാല്‍ സങ്കടം തോന്നും. എങ്ങനെയെങ്കിലും ജീവിതം പച്ചപിടിക്കണമെന്ന ആഗ്രഹിച്ചാണ് അവള്‍ അവിടെ വന്നത്. ആ കുട്ടിയെ നിഷ്‌കരുണം സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചു. തല്ലിച്ചതച്ചു. ഈ കേസില്‍ ഉണ്ണി ഇപ്പോള്‍ അകത്താണ്.
ശാന്തമ്മ എന്ന ഉണ്ണിയുടെ അമ്മ കൂടി പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നു. പൈസ കാണുമ്പോള്‍ കണ്ണ് മഞ്ഞളിക്കുന്ന ദുരന്തമാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആ ചെറുക്കന്‍ ജയിലില്‍ കിടക്കുന്നു. അവനെപ്പറ്റി നാട്ടുകാര്‍ പലതും പറയുന്നുണ്ട്. ഇവര്‍ കുടുംബമായി അങ്കമാലിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ശാന്തമ്മ ചേച്ചി, നിങ്ങള്‍ക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു. ഇത് ക്രൂരമായിപ്പോയി. ഇതിന് അനുഭവിക്കുക തന്നെ ചെയ്യും. എന്താണ് ആ കുട്ടി ചെയ്ത കുറ്റം. 35 പവന്റെ സ്വര്‍ണം കൊടുത്തു, പിന്നീട് മൂന്ന് ലക്ഷം രൂപ കൊടുത്തു. താമസിക്കുന്ന വീട്ടില്‍ ടിവി മേടിക്കാന്‍ ഭാര്യ വീട്ടില്‍ പോയി വാശിപിടിച്ചു. നാണമില്ലേ ഇവര്‍ക്ക്.
പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില്‍ നിങ്ങള്‍ക്കു രക്ഷപ്പെടാനാകില്ല. ഇവര്‍ക്കു ശിക്ഷ കിട്ടിയേ തീരൂ. ഇങ്ങനെയുള്ളവരെ വെറുതെ വിടരുത്. ജീവിച്ചുതുടങ്ങിയ പെണ്‍കുട്ടിയെ അകാലത്തില്‍ തൂങ്ങിമരിക്കാന്‍ വിട്ടുകൊടുത്ത ദ്രോഹികളാണ് ഇവര്‍. ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിന്‍ബലം ഉണ്ടെന്നു കേള്‍ക്കുന്നു. ഈ കേസില്‍ അട്ടിമറികള്‍ ഉണ്ടായാല്‍ അതിനെതിരെ സമരം ചെയ്യാന്‍ ഞാന്‍ തന്നെ മുന്നിലുണ്ടാകും.