Latest News

കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജിവെയ്ക്കണം; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്

Malayalilife
 കിളവന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജിവെയ്ക്കണം; തുറന്ന് പറഞ്ഞ്  ശാന്തിവിള ദിനേശ്

ലയാള സിനിമയിലെ താരരാജാക്കന്മാരാണ് നടന്മാരായ മോഹൻലാലും മമ്മുട്ടിയും. ഇരുവും ചേർന്ന് നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളതും. എന്നാൽ ഇപ്പോൾ  സിനിമയില്‍ നിന്ന് താരരാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും രാജി വെക്കേണ്ട സമയമായെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് തുറന്ന് പറയുകയാണ്. ലാൽ നായകനായ ബംഗ്ലാവിൽ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ശാന്തിവിള ദിനേശ് തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങൾ സഹസംവിധായകനായും ജോലി ചെയ്തിട്ടുണ്ട് യൂട്യൂബിൽ തന്റെ സിനിമ കഥകൾ പറയുന്ന ഒരു ചാനലും അദ്ദേഹം നടത്തുന്നുണ്ട്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് പ്രതികരണം. 

വാക്കുകൾ, 

മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം . ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ഒക്കെ ചെയ്യുന്നത് പോലെ അച്ഛന്‍ വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണം.

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസെഫ് എന്നിവര്‍ അവരെ വിറ്റു എടുക്കുകയാണ് . അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്‌കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍ ഉണ്ടാക്കാന്‍ ആണ് പലരും നോക്കുന്നത്. മമ്മൂട്ടിയുടേതായി അവസാനമായി പുറത്തിറങ്ങിയത് ഭീഷ്മയും മോഹൻലാലിന്റേതായി പുറത്തിറങ്ങിയത് ആറാട്ടുമാണ്. രണ്ട് ചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 

santhivila dinesh words about mohanlal and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക