Latest News

സമ്മര്‍ദ്ദമോ ഉത്കണ്ഠയോ തോന്നുമ്പോള്‍ മദ്യപിക്കാറുണ്ട്; ഉപയോഗിക്കുന്നത് ഏറെയും വൈന്‍; മദ്യപിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയിസ്; നടി  സംയുക്ത മേനോന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalilife
 സമ്മര്‍ദ്ദമോ ഉത്കണ്ഠയോ തോന്നുമ്പോള്‍ മദ്യപിക്കാറുണ്ട്; ഉപയോഗിക്കുന്നത് ഏറെയും വൈന്‍; മദ്യപിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയിസ്; നടി  സംയുക്ത മേനോന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

മലയാള സിനിമകളിലൂടെ് കരിയര്‍ ആരംഭിച്ചതെങ്കിലും തെന്നന്ത്യയില്‍ തിളങ്ങിയ നടിമാരില്‍ ഒരാളാണ് സംയുക്ത മേനോന്‍.  പവന്‍ കല്യാണിനൊപ്പം ഭീംല നായക് ചെയ്തശേഷം തെലുങ്കില്‍ നടിക്ക് ഏറെയും അവസരങ്ങള്‍ ലഭിക്കുന്നത്.പാലക്കാടാണ് സംയുക്തയുടെ സ്വദേശം. 

ഇരുപത്തിയൊമ്പതുകാരിയായ നടി ഇരുപത്തിയൊന്ന് വയസിലാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. അന്ന് സിനിമയില്‍ ചെറിയൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കരിയറില്‍ തന്നെ ടേണിങ് പോയിന്റായി മാറിയ തീവണ്ടി സംഭവിക്കുന്നത്. 

ഇപ്പോഴിതാ ഒരിക്കല്‍ ഒരഭിമുഖത്തില്‍ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നടി മറുപടി നല്‍കിയിരുന്നു. ശീലങ്ങളെ കുറിച്ച് സംസാരിക്കവെ ഇടയ്ക്ക് മദ്യപിക്കാന്‍ താല്‍പര്യപ്പെടുന്നയാളാണ് താനെന്ന് സംയുക്ത പറയുന്നു. വല്ലപ്പോഴും മദ്യപിക്കാനുള്ള കാരണവും സംയുക്ത അഭിമുഖത്തില്‍ വിശദീകരിച്ചു. എനിക്ക് മദ്യം കഴിക്കുന്ന ശീലമുണ്ട്. ഞാന്‍ എല്ലാ ദിവസവും മദ്യം കഴിക്കാറില്ല. 

സമ്മര്‍ദ്ദമോ ഉത്കണ്ഠയോ തോന്നുമ്പോള്‍ ഞാന്‍ കുറച്ച് കുടിക്കും. അതിലും ഉപയോ?ഗിക്കുന്നത് ഏറെയും വൈനാണ്. മ?ദ്യപിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടേയും ചോയിസാണെന്നും അതില്‍ കമന്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

#
സിനിമയില്‍ ചുവടുറപ്പിച്ചശേഷമാണ് നിലപാടിലും വ്യക്തിത്വത്തിലും നടി കൂടുതല്‍ ബോള്‍ഡായത്. പേരില്‍ നിന്നും ജാതി വാലായ മേനോന്‍ നടി നീക്കം ചെയ്തതും ചര്‍ച്ചയായിരുന്നു. ഒമ്പത് വര്‍ഷത്തിനിടെ സംയുക്തയുടെ പേരില്‍ ഉണ്ടായ ഒരു വിവാ?ദം ഷൈന്‍ ടോം ചാക്കോ കേന്ദ്രകഥാപാത്രമായ ബൂമറാങ് സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. നടി പ്രമോഷന് എത്താതിരുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷൈന്‍ ടോം ചാക്കോ ആ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

ചെറിയ സിനിമകള്‍ക്കൊന്നും അവര്‍ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമെ നിലനില്‍പ്പുള്ളൂ. കമ്മിറ്റ്‌മെന്റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത് എന്നാണ് അന്ന് സംയുക്തയ്ക്ക് എതിരെ സംസാരിച്ച് ഷൈന്‍ പറഞ്ഞത്. നടന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്ന് പിന്നീട് സംയുക്തയും പറയുകയുണ്ടായി. തമിഴിലും തെലുങ്കിലും സൂപ്പര്‍ താരങ്ങളുടെ സിനിമകളാണ് നടിയെ തേടി എത്തുന്നത്.

സംയുക്ത പുതിയ മലയാള സിനിമകളൊന്നും കമ്മിറ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളില്ല. റാം മാത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള മലയാള സിനിമ. വിരുപക്ഷയാണ് അവസാനം തിയേറ്ററുകളിലെത്തിയ സംയുക്തയുടെ ബി?ഗ് ബജറ്റ് സിനിമ.
 

samyuktha menon drinking habits

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES