തീവണ്ടി' എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് സംയുക്ത മേനോന്‍. മലയാളം സിനിമകളില്‍ അഭിനയിച്ച താരമിപ്പോള്‍ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് സജീവമായി നില്‍ക്കുന്നത്. തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികമാരിലൊരാളായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സംയുക്ത പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
ആത്മീയ പുരോഗതിയും, രോഗശാന്തിയും, വയ്യാതെ വന്ന അവസരങ്ങളില്‍ സ്വയം ശക്തയാവാനും കഴിഞ്ഞു. കുടുംബം പോലെ തന്നെ പ്രിയപ്പെട്ടവരായി മാറിയ കുറച്ചുപേരെയും കിട്ടി. മാനസികമായും ശാരീരികമായും ശക്തയായി. ഒത്തിരി യാത്രകള്‍ ചെയ്യാന്‍ കഴിഞ്ഞു. ഞാന്‍ ശരിക്കും സന്തോഷിച്ച നിമിഷങ്ങളേറെയാണ്. അതൊന്നും ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ കാണിച്ചിട്ടില്ല. യാത്രാവിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നതില്‍ ഞാന്‍ അത്ര പോര എന്ന് എനിക്ക് തന്നെ അറിയാം. യാത്രകളില്‍ ഞാന്‍ എല്ലാം ആസ്വദിക്കാറുണ്ട്. എന്റെ സന്തോഷങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കിടേണ്ടതായിരുന്നു.
ഞാന്‍ ഒരുപാട് യാത്ര ചെയ്തു. ഓരോ യാത്രയും എന്നെ ഒരു മികച്ച വ്യക്തിയായി പരിണമിക്കാന്‍ സഹായിച്ചു. പ്രകൃതി എപ്പോഴും എന്നെ അനുഗ്രഹിക്കുകയും ദയ കാണിക്കുകയും ചെയ്തിട്ടുണ്ട്. യാല യാത്രയില്‍ പെട്ടെന്ന് മഴ പെയ്തപ്പോള്‍ മനോഹരമായൊരു ഓഫ് റോഡ് അനുഭവമാണ് കിട്ടിയത്. മഴയ്ക്ക് ശേഷം പ്രകൃതി തന്നെ നല്ലൊരു ഷോ ഒരുക്കുകയായിരുന്നു. ക്യാന്‍വാസ് പെയിന്റിംഗ് പോലെയായിരുന്നു അന്നത്തെ സൂര്യാസ്ത്മയം. അതുപോലെ ഇരട്ട മഴവില്ലും കണ്ടു അന്ന്. ഇതേക്കുറിച്ച് പ്രത്യേകമായി പോസ്റ്റ് ചെയ്യുന്നുണ്ട്.
ഭൂട്ടാനിലേക്ക് പോവുന്നതിനിടെ എവറസ്റ്റ് മലനിരകള്‍ കണ്ടു. ദൂരെയുള്ള കാഴ്ചയായിരുന്നിട്ട് പോലും എന്റെ കണ്ണ് നിറഞ്ഞുപോയ നിമിഷമായിരുന്നു അത്. അത് അടുത്ത് നിന്നും കാണാനാവുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. ദൈവികമായിരിക്കും ആ അനുഭവം എന്നുറപ്പാണ്.
ഞാനിപ്പോള്‍ എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ഋഷികേശിലാണ്. ഇവിടെ ഇരിക്കുമ്പോള്‍ മനസ് ശാന്തമാണ്. എന്റെ സന്തോഷവും ദു:ഖും എക്‌സൈറ്റ്‌മെന്റും ആകാംക്ഷയുമെല്ലാം ഞാന്‍ ഇവിടെയും പ്രകടിപ്പിച്ചിരുന്നു. എനിക്ക് നല്ലതല്ലാത്ത കാര്യങ്ങളൊന്നും ഞാന്‍ പരിഗണിക്കുന്നില്ല. നല്ലതിനെ മാത്രം കൂടെക്കൂട്ടുന്നു. ഈ വര്‍ഷം എനിക്ക് റിലീസൊന്നുമില്ലായിരുന്നുവെങ്കിലും മറ്റുള്ളവര്‍ അവരുടെ സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞാനും എക്‌സൈറ്റഡാവാറുണ്ട്. 2025 നല്ലൊരു വര്‍ഷമായിരിക്കുമെന്നാണ് കരുതുന്നത് എന്നുമായിരുന്നു സംയുക്ത മേനോന്‍ കുറിച്ചത്.