മലയാളസിനിമയില്‍ മുന്‍നായികനിരയില്‍ നിന്ന നടിയാണ് സംവ്യത സുനില്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന സംവൃത ആറുവര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് രണ്ടാം വരവിനൊരുങ്ങുകയാണ്. എന്നാല്‍ ഇടക്കാലത്ത് മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി ചാക്കോച്ചനൊപ്പം എത്തിയിരുന്നു. സംവൃതയുടെ രണ്ടാം വരവ് ബിജു മോനോന്റെ നായികയായിട്ടാണ്.
ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി പ്രജിത്തിന്റെ പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ രണ്ടാം വരവ്. ചിത്രത്തില്‍ ആറുവയസുകാരിയുടെ അമ്മ വേഷത്തിലാണ് സംവൃത എത്തുന്നത്. സന്ദീപ് സേനന്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് സജീവ് പാഴൂരാണ് കഥയും തിരക്കഥയും ഒരുക്കിയത്. കോഴിക്കോട് വെച്ചാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടക്കുന്നത്.
നീണ്ട വര്‍ഷത്തിനു ശേഷമുള്ള തിരിച്ചു വരവ് ഏറെ ടെന്‍ഷനുണ്ടാക്കുന്നെന്നാണ് സംവൃത പറയുന്നത്.2004 രസികനിലൂടെ എത്തിയപ്പോള്‍ സിനിമയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. എന്നിട്ട് പോലും എനിക്ക് യാതൊരുവിധ ടെന്‍ഷനും ഉണ്ടായിരുന്നില്ല. അന്ന് സെറ്റില്‍ എല്ലാരേയും ചേച്ചി ചേട്ടാ എന്ന് വിളിച്ചു നടക്കുന്ന ഒരു കുട്ടിയായിരുന്നു .എന്നാല്‍ ഇപ്പോള്‍ ആറ് വര്‍ഷത്തെ ഇടവേളയിലാണ് സിനിമയിലേക്ക് തിരിച്ചുവരുന്നത്. അതിന്റെതായ എല്ലാ ടെന്‍ഷനും എനിക്ക് ഇപ്പോള്‍ ഉണ്ട്. സീനിയര്‍ നടി എന്ന നിലയില്‍ ഞാന്‍ ഏറെ ടെന്‍ഷന്‍ അടിക്കുന്നുണ്ട്. ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലാണ് എല്ലാവരും എന്നെ നോക്കി കാണുന്നത് സംവൃത പറഞ്ഞു.
ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ മലയാള സിനിമയിലെ തുടക്കം. പുതുമുഖമായി ലാല്‍ജോസ് പരിചയപ്പെടുത്തിയ നടി മലയാളസിനിമയില്‍ തന്നെ പ്രിയപ്പെട്ട നടികളിലൊരാളായി മാറി. അതിനു ശേഷം അമ്പതോളം മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു. അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലായിരുന്നു സംവൃത അവസാനം അഭിനയിച്ചത്. നാട്ടിന്‍പുറത്തുകാരിയായി വന്ന സംവൃത തിരക്കഥ, ഇവര്‍ വിവാഹിതരായാല്‍, നീലത്താമര, ഹാപ്പി ഹസ്ബെന്റ്സ്, സ്വപ്നസഞ്ചാരി, കോക്ക്ടെയില്‍, മാണിക്യക്കല്ല്, ഡയമണ്ട് നെക്ക്ലെസ്, അരികെ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിനയം കാഴ്ച്ച വച്ചിരുന്നു.