ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളുമായി താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോള്‍. സംവൃതയുടെ സഹോദരി സംജുക്ത സുനിലും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള സംജുക്തയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ സന്തോഷത്തില്‍ പങ്കുചേരാനായി അച്ഛനും അമ്മയും ചേച്ചിയും സംജുക്തയ്ക്കൊപ്പമുണ്ട്. സംവൃതയുടെ ഭര്‍ത്താവ് അഖില്‍ പകര്‍ത്തിയ ചിത്രവും സംജുക്ത പോസ്റ്റ് ചെയ്തിരുന്നു.
പഠനം പൂര്‍ത്തിയാക്കതിന്റെ സന്തോഷം പങ്കുവച്ചാണ് സന്‍ജുക്ത സുനില്‍ കുറിപ്പ് പങ്ക് വച്ചത്.യു.കെയിലായിരുന്നു സന്‍ജുക്തയുടെ പഠനം.
ബിരുദം സ്വീകരിച്ച ശേഷം അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം നില്‍ക്കുന്ന തന്റെ ചിത്രം സന്‍ജുക്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവൃതയുടെ ഭര്‍ത്താവ് അഖില്‍ ആണ് ചിത്രം പകര്‍ത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരി സംവൃതയ്ക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്ന സന്‍ജുക്തയുടെ കുട്ടിക്കാല ചിത്രവും ഇതിനൊപ്പം കാണാം.
ഞാന്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ മുതല്‍ ഈ മൂന്നുപേരും എനിക്കൊപ്പമുണ്ട്. എന്റെ പഠനം തുടങ്ങുമ്പോള്‍ മുതലുള്ള കൂട്ട് ഇന്നുമുണ്ട്. എംബിഎ പഠനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമായിരുന്നു സംജുക്ത പങ്കിട്ടത്.