മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് സംവൃത സുനില്‍. ഇപ്പോഴിതാ താരത്തിന്റെ അനുജത്തിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് താരം. സഹോദരി സഞ്ജുക്തയ്ക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുളള കുറിപ്പും ചിത്രവുമാണ് സംവൃത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കു വച്ചത്.
എന്റെ പ്രിയ സുഹൃത്ത്, സഹോദരി പിറന്നാള്‍ ആളംസകള്‍ എന്നിങ്ങനെയാണ് ചിത്രത്തിനോടൊപ്പം സംവൃത കുറിച്ചത്. ലണ്ടനില്‍ വച്ച് എടുത്ത ചിത്രമാണ് താരം പങ്കു വച്ചത്. ഭര്‍ത്താവ് അഖില്‍ രാജിനും മക്കളായ അഗസ്ത്യക്കും രുദ്രക്കുമൊപ്പം അമേരിക്കയിലാണ് താരം ഇപ്പോഴുളളത്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് താരം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കു വയ്ക്കാറുളളത് പതിവാണ്. ഈയടുത്ത് താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു
അഭിനയ രംഗത്തു നിന്നും സംവൃത മാറിനിന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നുവെങ്കിലും ഇന്നും മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. തിരക്കിട്ട അഭിനയ ജീവിതത്തില്‍ നിന്നും മാറി വിവാഹ ശേഷം കുടുംബ ജീവിതം ആസ്വദിക്കുകയാണ് സംവൃത ഇപ്പോള്‍. ഭര്‍ത്താവായ അഖില്‍ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃയ ഇപ്പോഴുളളത്. സോഷ്യല്‍ മീഡീയയിലൂടെ താരം വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.
2012 ലാണ് അഖില്‍ രാജുമായി സംവൃത വിവാഹം കഴിക്കുന്നത്. അഗസ്ത്യ, രുദ്ര എന്നീ രണ്ടു മക്കളാണ് സംവൃതയ്ക്കുളളത്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനില്‍ മലയാളികള്‍ക്കു മുന്നിലേക്ക് എത്തുന്നത്. പിന്നട് ഒരു പിടി നല്ല ചിത്രങ്ങള്‍ ആരാധകര്‍ക്കായി സമ്മാനിച്ച താരം വിവാഹ ശേഷം ഒരു ഇടവേളയെടുക്കുകയായിരുന്നു. എന്നാല്‍ 2019 ല്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ പിന്നീട് താരത്തെ വെളളിത്തിരയില്‍ കണ്ടിരുന്നില്ല.