Latest News

വിക്കിന്റെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടു; മന്ദബുദ്ധിയെന്ന് വിളിച്ചാല്‍ കുട്ടികള്‍ അത് വിശ്വസിച്ചു തുടങ്ങും'; ഇന്നും ട്രോമ; വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു: കുട്ടിക്കാലത്തെ മുറിവുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി 

Malayalilife
വിക്കിന്റെ പേരില്‍ പരിഹാസങ്ങള്‍ നേരിട്ടു; മന്ദബുദ്ധിയെന്ന് വിളിച്ചാല്‍ കുട്ടികള്‍ അത് വിശ്വസിച്ചു തുടങ്ങും'; ഇന്നും ട്രോമ; വര്‍ഷങ്ങളുടെ തെറാപ്പി വേണ്ടി വന്നു: കുട്ടിക്കാലത്തെ മുറിവുകളെക്കുറിച്ച് വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി 

കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന വിക്കും അതിനെത്തുടര്‍ന്നുണ്ടായ പരിഹാസങ്ങളും തന്റെ ആത്മവിശ്വാസത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് നടി സമീറ റെഡ്ഡി. വര്‍ഷങ്ങള്‍ നീണ്ട തെറാപ്പിയിലൂടെയാണ് താന്‍ ആത്മവിശ്വാസം വീണ്ടെടുത്തതെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്തെ കളിയാക്കലുകള്‍ ഇന്നും തന്നെ ബാധിക്കാറുണ്ടെന്ന് സമീറ പറയുന്നു. 

എനിക്ക് കുട്ടിക്കാലത്ത് വിക്കുണ്ടായിരുന്നു. അതിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടു. ഇന്നും സംസാരിക്കുമ്പോള്‍ വിക്കല്‍ അനുഭവപ്പെടുകയും ആരെങ്കിലും അതിനോട് പ്രതികരിക്കുകയും ചെയ്താല്‍ അത് എന്നെ വല്ലാതെ ബാധിക്കും. കുട്ടിക്കാലത്ത് മറ്റുള്ളവര്‍ വിളിക്കുന്ന പേരുകള്‍ അത്രത്തോളം ആഴത്തിലാണ് മനസ്സിനെ സ്വാധീനിക്കുന്നത്.' 

സാധാരണമായി വിളിക്കുന്ന പേരുകള്‍ പോലും ഒരു കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുമെന്ന് സമീറ ചൂണ്ടിക്കാട്ടി. 'മന്ദബുദ്ധി', 'ദുര്‍ബലന്‍' എന്നിങ്ങനെയുള്ള വിളികള്‍ തുടര്‍ച്ചയായി കേള്‍ക്കുമ്പോള്‍ കുട്ടികള്‍ അത് വിശ്വസിച്ചു തുടങ്ങുമെന്നും, പിന്നീട് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ പോലും അവര്‍ ഭയപ്പെടുമെന്നും താരം ഓര്‍മ്മിപ്പിച്ചു. 

തന്റെ മക്കളോട് തുറന്നു സംസാരിക്കാന്‍ താന്‍ എപ്പോഴും സമയം കണ്ടെത്താറുണ്ടെന്ന് സമീറ പറഞ്ഞു. 'ഒരു മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും ഒരു കുട്ടിയെ നിര്‍വചിക്കുന്ന ഘടകമാകരുത്. കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നത് ഒഴിവാക്കണം. എന്റെ മകന് സാധിക്കുന്നതെല്ലാം ആറ് വയസ്സുകാരിയായ മകള്‍ക്ക് സാധിക്കണമെന്നില്ല. നിരന്തരമായ മത്സരവും താരതമ്യവും കുട്ടികളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും.' 

സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ, സ്വന്തം കുട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നും വെല്ലുവിളികളെ പഠിക്കാനുള്ള അവസരങ്ങളായി കാണാന്‍ അവരെ പഠിപ്പിക്കണമെന്നും സമീറ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

Read more topics: # സമീറ റെഡ്ഡി
sameera reddy childhood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES