ജയറാമിന് വേണ്ടി അന്ന് അമ്പലത്തില്‍ പോയി പ്രാർത്ഥിച്ചു; തുറന്ന് പറഞ്ഞ് സലീംകുമാര്‍

Malayalilife
ജയറാമിന് വേണ്ടി അന്ന് അമ്പലത്തില്‍ പോയി പ്രാർത്ഥിച്ചു; തുറന്ന് പറഞ്ഞ് സലീംകുമാര്‍

ലയാള സിനിമയിലേക്ക് മിമിക്രി വേദികളില്‍ നിന്നും എത്തിയ താരമാണ് സലീംകുമാര്‍. ചെറിയ വേഷങ്ങളില്‍ തന്റെ കരിയർ ആരംഭിച്ച സലീമിനെ തേടി നിരവധി അവസരങ്ങളായിരുന്നു മലയാള സിനിമയിൽ നിന്നും എത്തിയിരുന്നത്.അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്  പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായാണ്. ജയറാം സിനിമയില്‍ എത്തിയ സമയം അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലൂടെ സലിം കുമാർ തുറന്ന് പറയുകയാണ്.

അന്ന് ഞാന്‍ ഒരു നാടകട്രൂപ്പില് മിമിക്സ് കളിക്കുകയായിരുന്നു. അന്ന് നാടകട്രൂപ്പും ഉണ്ട്, മിമിക്‌സ് ട്രൂപ്പും ഉണ്ട്. അപ്പോ ഈ മിമിക്രിക്കാരെ കണ്ടാല് നാടകക്കാര് കളിയാക്കുക എന്നൊരു പരിപാടിയുണ്ട്. ഇതൊന്നും ഒരു കലയല്ല എന്നൊക്കെ പറയും. എല്ലാ നാടകക്കാരും അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല. അപ്പോ മിമിക്രി ഒരു കലാരൂപമല്ല എന്നൊക്കെ പറഞ്ഞ് എവിടെ കാണുന്നോ അവിടെയിട്ട് നശിപ്പിക്കുക എന്നത് അവരുടെ ശീലമായിരുന്നു. അത് അവരുടെ ഒരു ഹോബിയായിട്ട് മാറി. എന്നാലും ഞാനുമായിട്ടൊക്കെ നല്ല സൗഹൃദമായിരുന്നു അവരെല്ലാം. 

ഇപ്പോഴും ആ സൗഹൃദമുണ്ട്. അവര് മിമിക് ഇല്ലാത്ത ദിവസവും എന്നെ വണ്ടികയറ്റികൊണ്ടുപോവും. ഒന്നും ഇല്ല ഇതുപോലെ കളിയാക്കി കൊല്ലാനാണ്. രാഷ്ട്രീയം പറഞ്ഞ് കളിയാക്കുക. അല്ലെങ്കില്‍ ഇത് പറഞ്ഞ് കൊല്ലുക. പിന്നീട് പദ്മരാജന്‌റെ സിനിമയില്‍ ജയറാം നായകനായപ്പോള്‍ അതും അവരുടെ ഇടയില്‍ ചര്‍ച്ചയായി. അന്ന് ഈ പദ്മരാജന്റെ സിനിമയില്‍ മിമിക്രിക്കാരനാണ് നായകനാവുന്നതെന്ന് കേട്ടു എന്ന് ഒരാള്‍ ചോദിച്ചു. ഇതിന് മറുപടിയായി ഈ പത്മരാജന് എന്താ ഭ്രാന്തുപിടിച്ചോ, എനിക്ക് മനസിലാവുന്നില്ല, എന്നായി അടുത്തയാള്‍. ഇതിനൊന്നും ആയുസുണ്ടാവില്ലെന്നെ. കലയ്ക്ക് തന്നെ ആയുസില്ലെന്നായിരുന്നു വണ്ടിയില്‍ വെച്ചുളള സംസാരമൊക്കെ. പിന്നെ ഇത് ഇവരുടെ ഇടയില്‍ ചര്‍ച്ചയായപ്പോള്‍ എനിക്ക് അന്ന് ജയറാമിനെ അറിയപോലും ഉണ്ടായിരുന്നില്ല.

 ഞാന്‍ പറഞ്ഞു ഈശ്വരാ. ഞാന്‍ പിറ്റേദിവസം അമ്പലത്തില്‍ പോയി. ദേവിയുടെ മുന്നില്‍ അദ്ദേഹത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണേ എന്ന് പ്രാര്‍ത്ഥിച്ചു. കാരണം ഇങ്ങേര് രക്ഷപ്പെടുമ്പോള്‍ നമ്മളാണ് ഒരു ഭാഗത്തിന്റെ മുന്‍പില്‍ ഷൈന്‍ ചെയ്ത് നില്‍ക്കാന്‍ പോണത്. അപ്പോ അന്ന് ഞാന്‍ അമ്പലത്തില്‍ പ്രാര്‍ത്ഥിച്ചത് മാത്രമല്ല. ഇരുനൂറ് രൂപയാണ് എന്റെ പ്രതിഫലം. ഒരു മിമിക്രി കളിച്ചാല്‍ ഇരുനൂറ് രൂപയാണ് കിട്ടുക. അന്ന് ട്രക്കറ് വിളിച്ചിട്ട് നമ്മുടെ അടുത്ത ആളുകളെയൊക്കെ കൂട്ടി കവിതാ തിയ്യേറ്ററില് റിലീസിന്റെ അന്ന് മാറ്റിനി ഞാന്‍ ജയറാമിന്റെ പടം കാണിച്ചു. എറണാകുളത്തേക്ക് കുറെ ദൂരമുണ്ടായിരുന്നു. ട്രക്കറ് എന്ന് വെച്ചാല് സാധാരണക്കാരന്റെ ദീര്‍ഘദൂര വാഹനമായിരുന്നു അന്ന്. അന്ന് അത്രയ്ക്ക് വാശിയുണ്ടായിരുന്നു ഒരു ജാതിയുടെ പേരില്, മിമിക്രി എന്ന ജാതിയുടെ പേരില്. ജയറാമിനെ ആദ്യമായി കണ്ട് പരിചയപ്പെട്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും  സലീംകുമാര്‍ പറഞ്ഞു. 

Read more topics: # salim kumar,# words about jayaram
salim kumar words about jayaram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES