സുനിതയ്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ അത് നടക്കും; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ കലാഭവന്‍ മണിയെ ഓര്‍ത്ത് നടന്‍ സലീം കുമാറിന്റെ കുറിപ്പ്

Malayalilife
topbanner
 സുനിതയ്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ അത് നടക്കും; 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ കലാഭവന്‍ മണിയെ ഓര്‍ത്ത് നടന്‍ സലീം കുമാറിന്റെ കുറിപ്പ്

ദേശീയ അവാര്‍ഡ് വരെ വാങ്ങി മലയാളത്തിന്റെ അഭിമാനമായി മാറിയ നടനാണ് സലീം കുമാര്‍. മിമിക്രിയിലൂടെ ഹാസ്യനടനായി സിനിമിലേക്ക് എത്തിയ സലീം ഇപ്പോള്‍ സ്വഭാവനടനായി തിളങ്ങുകയാണ്. ഇടയ്ക്ക് വച്ച് അസുഖങ്ങള്‍ കാരണം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും സിനിമകളില്‍ സജീവമാണ് അദ്ദേഹം. ഇന്ന് തന്റെ 23ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഭാര്യ സുനിതയ്ക്കും ചന്തു ആരോമല്‍ എന്നീ രണ്ടു ആണ്‍മക്കള്‍ക്കുമൊപ്പം സന്തോഷജീവിതം നയിക്കുകയാണ് സലീം കുമാര്‍. 23 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബര്‍ 14ന് ആയിരുന്നു സലീം സുനിതയെ വിവാഹം ചെയ്തത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ കലാഭവന്‍ മണിയുടെ പ്രാധാന്യവും വ്യക്തമാക്കിയാണ് സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.



ഈ ദിവസത്തിന് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. വിവാഹദിവസം കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു 'ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ' അവന്റെ നാക്ക് പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്. എന്ന് സലീം ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞാനും സുനിതയും തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.

മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു 'ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ് ചെയ്‌തോളാന്‍. പക്ഷെ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ ഐസിയു വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല'.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു ഐസിയുവില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും.....
നന്ദി.... സുനു എന്നാണ് സലീം കുറിച്ചത്.

salim kumar shares a note on his wedding anniversary

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES