പബ്ലിക് ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുന്ന സായ് പല്ലവിയുടെ ചിത്രം വൈറല്‍; പ്രചരിക്കുന്നത് തെലുങ്ക് ചിത്രം വിരത പര്‍വ്വം 1992വിന്റെ ഷൂട്ടിങിനിടയില്‍ പകര്‍ത്തിയ ചിത്രം

Malayalilife
പബ്ലിക് ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരിക്കുന്ന സായ് പല്ലവിയുടെ ചിത്രം വൈറല്‍; പ്രചരിക്കുന്നത് തെലുങ്ക് ചിത്രം വിരത പര്‍വ്വം 1992വിന്റെ ഷൂട്ടിങിനിടയില്‍ പകര്‍ത്തിയ ചിത്രം

ലയാളത്തിലും തെലുങ്കിലും ഒരേ പോലെ സജിവമായ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ അതിരന്‍, തമിഴില്‍ എന്‍ജികെഎനനിവയായിരുന്നു സായിയുടെ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ചിത്രങ്ങള്‍. ഇപ്പോളിതാ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിലാണ് നടി. ഇതിനിടെ നടിയുടെ ഒരു ചിത്രമാണ് വൈറലായി മാറുന്നത്.

സായി പല്ലവിയും റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന 'വിരത പര്‍വ്വം 1992' എന്ന ചിത്രത്തിന്റെ ചില സീനുകള്‍ ഷൂട്ട് ചെയ്യുന്നതിനായി ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരുന്ന സായി പല്ലവിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കാനയിലെ വരാങ്കല്‍ എന്ന ഗ്രാമത്തിലെ പബ്ലിക് ബസ് സ്റ്റോപ്പിലാണ് സായ് ബസ് കാത്തിരുന്നത്.

സാരിയുടുത്ത് ബാഗുമായി സാധാരണ പെണ്‍കുട്ടിയെ പോലെ എത്തിയ സായിയെ ആരും ശ്രദ്ധിച്ചത് പോലുമില്ല. ബസ് സ്റ്റോപ്പിലെ ബെഞ്ചില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇരുന്നെങ്കിലും താരത്തെ ആരും തിരിച്ചറിഞ്ഞില്ല. തൊട്ടടുത്ത ഹോട്ടലില്‍ ക്യാമറ വച്ചാണ് ബസ് സ്റ്റോപ്പിലെ വിഷ്വല്‍സ് പകര്‍ത്തിയിരിക്കുന്നത്.

സീനുകളുടെ പെര്‍ഫക്ഷനായി എന്ത് വിട്ടു വീഴ്ചയും ചെയ്യുന്ന താരം സീനിന്റെ നാച്ചുറാലിറ്റിക്കായാണ് പബ്ലിക് ബസ് സ്റ്റോപ്പിലെത്തിയത്. 

Read more topics: # സായി പല്ലവി
sai pallavi in bus stop

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES