Latest News

ലോകശ്രദ്ധ നേടി സായ് പല്ലവി ഡാന്‍സ്..! റൗഡി ബേബി ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത്

Malayalilife
ലോകശ്രദ്ധ നേടി സായ് പല്ലവി ഡാന്‍സ്..! റൗഡി ബേബി ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത്

തെന്നിന്ത്യ മുഴുവന്‍ പാടി നിമിഷം നേരം കൊണ്ട് വൈറല്‍ ആയ ഗാനമാണ് റൗഡി ബേബി. ധനുഷും സായ് പല്ലവിയും മാരി 2 വില്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിലെ ഡാന്‍സ് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ലോകപ്രശ്‌സത വിഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പട്ടികയില്‍ നാലാം സ്ഥാനത്താണ് റൗഡി ബേബി. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായതിന് പുറകെ ഗാനം ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലാണ് ഇടം പിടിച്ചിരിക്കുന്നത്.

തന്‍മയതത്തോടെയുള്ള അഭിനയവും ക്യൂട് ലുക്കും മാത്രമല്ല സായി പല്ലവിയെന്ന അഭിനേത്രിയ്ക്ക് തകര്‍പ്പന്‍ ഡാന്‍സറുമാണ്. പാട്ട് കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊന്നു നൃത്തം ചെയ്യാന്‍ തോന്നും. അത്രയ്ക്ക് ആകര്‍ഷണീയമായ ബീറ്റ് ആണു പാട്ടിന്. ധനുഷും സായി പല്ലവിയും ആടിത്തകര്‍ത്ത മാരി ടു വിലെ റൗഡി ബേബി ഇതിനോടകം എട്ട് കോടിയില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. കൂടാതെ ദീയ്ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷിന്റേയും സായ് പല്ലവിയുടേയും ഡാന്‍സാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം. പ്രഭുദേവയാണ് ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തത്.

സായ് പല്ലവിയുടെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ധനുഷിന് ഒരുപിടി മുകളിലാണ് സായ് പല്ലവിയുടെ ഡാന്‍സ് എന്നായിരുന്നു ഭൂരിഭാഗം പേരുടേയും വിലയിരുത്തല്‍. തെന്നിന്ത്യയില്‍ മാത്രമല്ല രാജ്യമൊട്ടുക്ക് ഗാനം സ്വീകാര്യത നേടിയിരുന്നു. രാജ്യത്തെ മികച്ച ഗാനങ്ങളില്‍ ഒന്നായിരുന്നു റൗഡി ബേബി. 2015ല്‍ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാം പതിപ്പാണ് 'മാരി-2'. ടൊവീനോ, വരലക്ഷ്മി ശരത്കുമാര്‍, കൃഷണകുലശേഖരന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ബാലാജി മോഹന്‍ ആണ് സംവിധാനം.


 

sai pallavi,dance,rowdy baby song,forth place,billboard youtube chart

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES