എല്ലാവരും ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താരയുടെ രണ്ടാം ഭാഗം. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്ത് ഇറങ്ങിയത്. വിസ്വല്‍ ഇഫക്റ്റുകളും ആക്ഷന്‍ രംഗങ്ങളും നിറഞ്ഞുനില്‍ക്കുന്ന ട്രെയിലര്‍, ചിത്രം വലിയൊരു ദൃശ്യാനുഭവമാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നേരിട്ട ദുരന്താനുഭവങ്ങളെക്കുറിച്ച് സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി തുറന്നു പറഞ്ഞത്. ''കാന്താരയുടെ ചിത്രീകരണകാലത്ത് നാലും അഞ്ചും തവണ മരണത്തിന് അടുത്ത് എത്തിയിട്ടുണ്ട്. പക്ഷേ ദൈവാനുഗ്രഹം കൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത്. ടീം മുഴുവന്‍ ജീവന്‍ പണയം വെച്ച് ഈ സിനിമയെ സ്വന്തമായി കണ്ടു പ്രവര്‍ത്തിച്ചതാണ് ഇന്നത്തെ ആത്മവിശ്വാസം,'' എന്ന് ഋഷഭ് പറഞ്ഞു.
ത്രസിപ്പിക്കുന്ന ഷെഡ്യൂളില്‍ സംവിധായകന്‍ ഉള്‍പ്പെടെ സംഘാംഗങ്ങള്‍ 38 മുതല്‍ 48 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരും ഇതിനെ എന്റെ സിനിമ മാത്രമായി കണ്ടില്ല. നിര്‍മാതാക്കളും സെറ്റില്‍ ചായ കൊണ്ടുവരുന്ന ആളുകള്‍ പോലും ഈ സിനിമയെ അവരുടെ സിനിമയായി കണ്ടു. അതാണ് ഈ ചിത്രത്തിന്റെ വിജയം. ജയറാം, രുക്മിണി വസന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ ഭീമന്‍ ബജറ്റില്‍ ഒരുക്കുന്നു. ഒക്ടോബര്‍ 2-ന് കന്നഡ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
2022-ല്‍ പുറത്തിറങ്ങിയ ആദ്യഭാഗം വമ്പന്‍ വിജയമായതിനെ തുടര്‍ന്നാണ് സീക്വലിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുന്നത്.
"#KantaraChapter1: We haven't slept properly for 3 months because of continuous work????????. Everyone supported it as like their own film♥️. In fact, if I count, I was about to die 4 or 5 times during shoot, the divinity we trust saved me????♥️"
— AmuthaBharathi (@CinemaWithAB) September 22, 2025
- #RishabShetty pic.twitter.com/8pufSUj7ZI