Latest News

അമ്മയുടെ സൗന്ദര്യത്തിന് മുന്നില്‍ റിമി ടോമി പോലും മുട്ടുമടക്കും! അമ്മായി അമ്മയെ വധുവായി ഒരുക്കി മുക്ത! റെഡ്ചില്ലി പട്ടുസാരിയില്‍ സുന്ദരിയായി റാണി

Malayalilife
അമ്മയുടെ സൗന്ദര്യത്തിന് മുന്നില്‍ റിമി ടോമി പോലും മുട്ടുമടക്കും! അമ്മായി  അമ്മയെ വധുവായി ഒരുക്കി മുക്ത!  റെഡ്ചില്ലി പട്ടുസാരിയില്‍ സുന്ദരിയായി റാണി

ലയാളികള്‍ക്ക് ഏറെ പരിചിതമായ താരകുടുംബമാണ് റിമി ടോമിയുടേത്. റിമിയുടെ സഹോദരന്റെ ഭാര്യയാണ് നടി മുക്ത. അഭിനയത്തൊടൊപ്പം ഒരു ബ്യുട്ടി ക്ലിനിക്കും മുക്ത നടത്തുന്നുണ്ട്. ഇപ്പോള്‍ റിമിയുടെ അമ്മയും തന്റെ അമ്മായിയമ്മയുമായ റാണിയെ വധുവായി അണിയിച്ചൊരുക്കിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി മുക്ത.

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാരയും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഭര്‍ത്താവിന്റെ കുടുംബത്തെ സ്വന്തം കുടുംബമായി കാണുന്ന താരം കൂടിയാണ് മുക്ത. റിമിയുമായും ഇവരുടെ കുടുംബമായി മുക്തയ്ക്ക് നല്ല അടുപ്പമാണ് ഉള്ളത്.

അമ്മായിയമ്മയോടുള്ള സ്‌നേഹം പലവട്ടം മുക്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ അമ്മായിയമ്മയായ റാണിയെ വിവാഹങ്ങളുടെ മാസമായ ചിങ്ങമാസത്തില്‍ വധുവായി അണിയിച്ചൊരുക്കിയിരിക്കയാണ് മുക്ത വെന്‍ യു ഹാവ് എ വണ്ടര്‍ഫുള്‍ മദര്‍ ഇന്‍ ലോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മുക്ത പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ്, ഹെയര്‍ സ്റ്റൈലിങ്ങിനും ഒപ്പം സാരിയും ഉടുപ്പിച്ച് നല്‍കിയിരിക്കുന്നത് മുക്തയാണ്. അഭിനയജീവിതത്തിനൊപ്പം തന്നെ മുക്താസ് സ്റ്റുഡിയോ റിവൈവ് എന്ന പേരില്‍ ഫേഷ്യല്‍ കെയര്‍ സെന്ററും പാലാരിവട്ടത്ത് മുക്ത നടത്തുന്നുണ്ട്. റെഡ് ചില്ലി പട്ടുസാരിക്കൊപ്പം പച്ച സ്വീക്വന്‍സ് വച്ച ബ്‌സൗണ് അമ്മയ്ക്കായി മുക്ത തെരെഞ്ഞെടുത്തത്. ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.

വിവാഹമോചനം ചെയ്ത റിമിക്കും താങ്ങായും തണലായും കൂടെയുള്ളത് അമ്മ റാണിയാണ്. 2014ലാണ് റിമിയുടെ പിതാവ് മരിക്കുന്നത്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് റാണി. റിങ്കുവിനും റിമിക്കും പുറമേ റീനു എന്നൊരു മകള്‍ കൂടിയുണ്ട് റാണിക്ക്.

Read more topics: # rimi tomy,# mother in,# bridal look,# muktha
rimi tomy mother in bridal look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക