Latest News

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം റസൂല്‍ പൂക്കുട്ടി രാജിവെച്ചു; ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി; ഭരണം മാറിയതോടെ ഓസ്‌കാര്‍ ജേതാവിന്റെ പടിയിറക്കം; തലപ്പത്തേക്ക് ജഗദീഷും സലിം കുമാറും പരിഗണനയില്‍; പ്രേംകുമാര്‍ അക്കാദമിയിലേക്ക് തിരിച്ചെത്തുമോ? 

Malayalilife
 സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം റസൂല്‍ പൂക്കുട്ടി രാജിവെച്ചു; ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി; ഭരണം മാറിയതോടെ ഓസ്‌കാര്‍ ജേതാവിന്റെ പടിയിറക്കം; തലപ്പത്തേക്ക് ജഗദീഷും സലിം കുമാറും പരിഗണനയില്‍; പ്രേംകുമാര്‍ അക്കാദമിയിലേക്ക് തിരിച്ചെത്തുമോ? 

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് കൈമാറി. സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തുനിന്നുള്ള റസൂല്‍ പൂക്കുട്ടിയുടെ ഈ നാടകീയമായ പടിയിറക്കം. പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ റസൂലിനോട് പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയോ യാതൊരുവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഭരണം മാറുമ്പോള്‍ രാഷ്ട്രീയ നിയമനങ്ങള്‍ രാജിവെക്കുന്ന രീതി പിന്തുടര്‍ന്ന് അദ്ദേഹം പടിയിറങ്ങിയത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഏറെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകൊണ്ട് റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചത്. അന്ന് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന നടന്‍ പ്രേംകുമാറിനെ അപ്രതീക്ഷിതമായി നീക്കിക്കൊണ്ടായിരുന്നു ഇടത് സര്‍ക്കാര്‍ റസൂല്‍ പൂക്കുട്ടിയെ അവരോധിച്ചത്. കാലാവധി തികയ്ക്കും മുന്‍പ് തന്നെ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രേംകുമാര്‍ അക്കാലത്ത് കടുത്ത അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനകാലത്തെ ഏറ്റവും വലിയ തന്ത്രപ്രധാനമായ സാംസ്‌കാരിക നിയമനങ്ങളിലൊന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടേത്. 

റസൂല്‍ പൂക്കുട്ടി ഒഴിഞ്ഞതോടെ ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ ചര്‍ച്ചകളിലാണ് പുതിയ സംസ്ഥാന സര്‍ക്കാര്‍. യുഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന സിനിമാ രംഗത്തെ പ്രമുഖരുടെ പേരുകളാണ് നിലവില്‍ സാംസ്‌കാരിക വകുപ്പിന്റെ പരിഗണനയിലുള്ളത്. നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ജഗദീഷ്, ദേശീയ പുരസ്‌കാര ജേതാവും നടനുമായ സലിം കുമാര്‍, പ്രമുഖ സംവിധായകന്‍ ദീപു കരുണാകരന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. വരും ദിവസങ്ങളില്‍ തന്നെ അക്കാദമിയുടെ പുതിയ സാരഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. 

ചലച്ചിത്ര അക്കാദമിയ വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറിനേയും പരിഗണിച്ചേക്കും. പ്രേംകുമാറിനെ മാറ്റി റസൂല്‍ പൂക്കുട്ടിയെ ഇടതു സര്‍ക്കാര്‍ നിയമിച്ചത് വന്‍ വിവാദമായിരുന്നു. പിന്നീട് പ്രേംകുമാര്‍ യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു.

resul pookutty resignsker chalachitra academy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES