വിവാഹം മുടങ്ങിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വാര്‍ത്തകളോട് പ്രതികരിച്ച് യുവനടി രശ്മിക മന്ദാന. സൂപ്പര്‍ താരം രക്ഷിത് ഷെട്ടിയും രശ്മികയും തമ്മിലുള്ള വിവാഹ നിശ്ചയം ഒരു വര്‍ഷം മുന്‍പായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ഇരുവരും വിവാഹത്തില്‍ നിന്നു പിന്മാറിയെന്ന വാര്‍ത്തകള്‍ വന്നു. രക്ഷിത് ഇത് സ്ഥിതീകരിച്ചിരുന്നു. പിന്നാലെയാണ് മറുപടിയുമായി രശ്മികയുമെത്തിയത്.
'കുറച്ചു നാള്‍ മൗനം പാലിച്ചതില്‍ ക്ഷമിക്കുക. പക്ഷേ എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്നെ ചിത്രീകരിച്ചിരിക്കുന്നത് കണ്ട് അസ്വസ്ഥത തോന്നിയിരുന്നു. പക്ഷേ ഇതിലൊന്നും ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്. എനിക്ക് ആരോടും ഒന്നും ന്യായീകരിക്കാനില്ല. പക്ഷേ നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.
രക്ഷിതോ ഞാനോ ഈ മേഖലയിലുള്ള മറ്റാരും തന്നെ ഈ അവസ്ഥയിലൂടെ കടന്നു പോകാന്‍ പാടില്ല. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ട്. അതുപോലെ തന്നെ ഓരോ കഥയ്ക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഞങ്ങളെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണം. സിനിമയില്‍ തന്നെ തുടരാനാണ് എന്റെ തീരുമാനം. ഏതു ഭാഷയാകട്ടെ ഞാനെന്റെ ജോലി തുടരും.' രശ്മിക പറഞ്ഞു.രണ്ടു പേരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് വേര്‍പിരിയലിന് പിന്നിലെന്നും സൂചനകളുണ്ട്. രശ്മികയെ കുറ്റപ്പെടുത്തരുതെന്ന് രക്ഷിതും പറഞ്ഞിരുന്നു.
എന്നാല്‍ സീതാ ഗോവിന്ദം സിനിമയില്‍ വിജയ് ദേവര്‍കൊണ്ടയും ഒന്നിച്ചുള്ള പാട്ട് സീനിലെ നേവല്‍ രംഗങ്ങളാണ് സൂപ്പര്‍ സ്റ്റാറിനെ രഷ്മികയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്ന് ടോളിവുഡില്‍ പാപ്പരസികള്‍ പ്രചരിക്കുന്നത്. നടി ഇത്തരം ട്രോളുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിജയ്‌ദേവര്‍കൊണ്ടയും രശ്മികയും ഒന്നിച്ച ഗീതാ ഗോവിന്ദം തെലുങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഇരിുവരും സിനിമയില്‍ മാത്രമല്ല. ജീവിതത്തിലും നല്ല ജോഡികളായിരിക്കുമെന്നാണ് അര്‍ജുന്‍ റെഡ്ഡി ആരാധകരുടെ സംസാരം.