Latest News

മകളുടെ ജീവനും ആരോഗ്യവുമാണ് ഇപ്പോഴത്തെ ഏക ചിന്ത; ഒരാള്‍ തല്ലാന്‍ വന്നാലും ഞങ്ങള്‍ തിരിച്ചൊന്നും പറയാനുള്ള അവസ്ഥയിലല്ല; ഞങ്ങള്‍ക്ക് ദേഷ്യമോ വിഷമമോ ഇല്ല; അവന്‍ നല്ല രീതിയില്‍ ജീവിക്കട്ടെ; വിവാദങ്ങളില്‍ പ്രതികരിച്ച് രേണുവിന്റെ പിതാവ് 

Malayalilife
 മകളുടെ ജീവനും ആരോഗ്യവുമാണ് ഇപ്പോഴത്തെ ഏക ചിന്ത; ഒരാള്‍ തല്ലാന്‍ വന്നാലും ഞങ്ങള്‍ തിരിച്ചൊന്നും പറയാനുള്ള അവസ്ഥയിലല്ല; ഞങ്ങള്‍ക്ക് ദേഷ്യമോ വിഷമമോ ഇല്ല; അവന്‍ നല്ല രീതിയില്‍ ജീവിക്കട്ടെ; വിവാദങ്ങളില്‍ പ്രതികരിച്ച് രേണുവിന്റെ പിതാവ് 

അന്തരിച്ച പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണുവിന് സ്തനാര്‍ബുദം ബാധിച്ചതും ചികിത്സ ആരംഭിച്ചതുമായ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. കീോതെറാപ്പിയുടെ വേദനകളും അനുഭവങ്ങളും രേണു നിരന്തരം പങ്കുവെക്കാറുണ്ടെങ്കിലും, ഈ ഘട്ടത്തിലും സമൂഹമാധ്യമങ്ങളില്‍ ചില വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. 

പ്രധാനമായും കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ കിച്ചു, രേണുവിനെ ആശുപത്രിയില്‍ ചെന്ന് കാണാത്തതിനെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍. കാന്‍സര്‍ ചികിത്സയുടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും രേണുവും കിച്ചുവും തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ വാഗ്വാദങ്ങളും പരസ്യമായ തര്‍ക്കങ്ങളും നടന്നിരുന്നു. ഇത് വലിയ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ഈ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് ഇപ്പോള്‍ രേണുവിന്റെ പിതാവ് തങ്കച്ചന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കുടുംബത്തിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും കിച്ചുവിനെക്കുറിച്ചും മനസ്സ് തുറന്നത്. മകളുടെ ജീവനും ആരോഗ്യവുമാണ് തങ്ങളുടെ ഇപ്പോഴത്തെ ഏക ചിന്തയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 'രേണുവിന്റെ അസുഖം മാറണമെന്ന ഒറ്റ പ്രാര്‍ത്ഥനയും ആഗ്രഹവുമേയുള്ളൂ. മറ്റൊന്നും ചിന്തിക്കുന്നില്ല. ഒരാള്‍ തല്ലാന്‍ വന്നാലും ഞങ്ങള്‍ തിരിച്ചൊന്നും പറയാനുള്ള അവസ്ഥയിലല്ല,' എന്നാണ് തങ്കച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞതെല്ലാം കഴിഞ്ഞുപോയെന്നും കിച്ചുവിനോട് യാതൊരുവിധ ദേഷ്യമോ വിഷമമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അവന്‍ ചെറിയ കുട്ടിയാണെന്നും ലോകപരിചയം കുറവാണെന്നും പറഞ്ഞ അദ്ദേഹം, റിതപ്പന്റെ ചേട്ടനായതിനാല്‍ കിച്ചുവിനെ കുറ്റം പറയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. അതേസമയം, രേണുവിന്റെ അസുഖത്തെക്കുറിച്ചും കാണാന്‍ പോയതിനെക്കുറിച്ചും കിച്ചുവും പ്രതികരിച്ചിരുന്നു. 'അമ്മയ്ക്ക് അസുഖമാണ് ഇപ്പോള്‍. അസുഖം മാറട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ഞാനും. കാണാന്‍ പോയിരുന്നു, പക്ഷേ കാണാന്‍ പറ്റിയില്ല,' എന്നാണ് കിച്ചു അടുത്തിടെ നല്‍കിയ മറുപടി. കുടുംബപരമായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും പരസ്പരമുള്ള ഈ പ്രതികരണങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

renu sudhis father thankachan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES