2013ല്‍ കൊല്ലം സുധിയുമായി വിവാഹം; പിന്നീട് രേണു കാരണം വിവാഹ ബന്ധം തകര്‍ന്നു; കൊല്ലം സുധിയും രേണുവും ചാനലില്‍ വന്ന് പറഞ്ഞതെല്ലാം കള്ളം; മിമിക്രി മേഖലയിലടക്കം താനുമായുള്ള വിവാഹക്കാര്യം അറിയാവുന്നവര്‍; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ രംഗത്ത്

Malayalilife
2013ല്‍ കൊല്ലം സുധിയുമായി വിവാഹം; പിന്നീട് രേണു കാരണം വിവാഹ ബന്ധം തകര്‍ന്നു; കൊല്ലം സുധിയും രേണുവും ചാനലില്‍ വന്ന് പറഞ്ഞതെല്ലാം കള്ളം; മിമിക്രി മേഖലയിലടക്കം താനുമായുള്ള വിവാഹക്കാര്യം അറിയാവുന്നവര്‍; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ രംഗത്ത്

ലയാളത്തിന് വലിയ ഞെട്ടലുണ്ടാക്കി 2023 ജൂണില്‍ ആയിരുന്നു പ്രിയ കലാകാരന്‍ കൊല്ലം സുധിയുടെ വിയോഗം. ആ ദുഃഖത്തില്‍ നിന്നും കരകയറി ഭാര്യ രേണുവും രണ്ട് മക്കളും മുന്നോട്ട് പോകുകയാണ് ഇപ്പോള്‍. ഇതിനിടയില്‍ അഭിനയ രംഗത്ത് രേണു എത്തിയത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നുമുണ്ട്. ഇതിനിടെയില്‍ കൊല്ലം സുധിയുടെ രണ്ടാം ഭാര്യ എന്ന് പറഞ്ഞ് യുവതി രംഗത്തെത്തിയിരിക്കുകയാണ്.

കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധം തകര്‍ന്ന ശേഷം തന്നെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും ഈ ബന്ധം പിരിഞ്ഞതാണെന്നും ഇവര്‍ വാദിക്കുന്നു. താന്‍ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് മോശം ഭാഷയില്‍ പറഞ്ഞു. അതുകൊണ്ടാണ് ഈ തുറന്ന് പറച്ചില്‍ നടത്തുന്നതെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യുവതി വെളിപ്പെടുത്തുന്നു.

2013 ലാണ് കല്യാണം നടന്നത്. കൊല്ലത്ത് ക്ഷേത്രത്തില്‍ വെച്ചാണ് കല്യാണം നടന്നത്. ഞങ്ങള്‍ തമ്മില്‍ പ്രേമമൊന്നും ഇല്ലായിരുന്നു. ബോറായി സംസാരിക്കുന്നവര്‍ ഉണ്ടായിരുന്നു. ചേട്ടാ എല്ലാവരും ഇങ്ങനെ ഓരോന്ന് പറയുന്നു, നമുക്ക് കല്യാണം കഴിച്ചൂടെ എന്ന് ഞാന്‍ തന്നെയാണ് ചോദിച്ചത്. അന്ന് പുള്ളിക്ക് ഒരു മകനുണ്ട്. അവിടെത്തന്നെ ഒരു സ്‌കൂളില്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്.

കല്യാണം കഴിച്ച് നേരെ വീട്ടിലേക്കാണ് കൊണ്ട് പോയത്. റിസപ്ഷനും കാര്യങ്ങളുമുണ്ടായിരുന്നു. അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടില്‍ വന്നാണ് കല്യാണം ആലോചിച്ചത്. ഇവള്‍ കൊച്ചാണ് എന്തിനാണ് ജീവിതം തുലയ്ക്കുന്നതെന്ന് ആ ഫാമിലിയിലുള്ളവര്‍ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. ആളുടെ (കൊല്ലം സുധി) ആദ്യ ഭാര്യ ശാലിനിയും ഞാനും നല്ല കമ്പനിയായിരുന്നു. വിളിക്കാറുണ്ടായിരുന്നു.

സുധി ചേട്ടനും രേണുവും ചാനലില്‍ വന്ന് പറഞ്ഞ കാര്യങ്ങളും കള്ളത്തരമാണ്. സുധി ചേട്ടനുമായി ഞാന്‍ വഴക്കുണ്ടാക്കിയത് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടല്ല. അന്ന് ഗൂഗിള്‍ പേയൊന്നുമില്ല. ഈ ശാലിനിക്ക് ഒരുപാട് പൈസ ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യും. അന്ന് ഗൂഗിള്‍ പേയില്ല. ഈ ബില്‍ ഞാന്‍ കാണുമ്പാേഴാണ് ഏറ്റവും കൂടുതല്‍ തവണ വഴക്കുണ്ടായത്. ഡിവോഴ്‌സ് കഴിഞ്ഞിട്ടും കാശെന്തിനാണ് അവള്‍ക്ക് കൊടുക്കുന്നതെന്ന് ചോദിച്ച് വഴക്കിട്ടിട്ടുണ്ട്.

എന്റെ രണ്ടാം വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിരുന്ന സമയത്ത് ശാലിനി എന്നെ വിളിച്ചിരുന്നു. നീ എപ്പിസോഡുകളൊക്കെ കാണുന്നില്ലേ എന്നെ നാണം കെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ആ സമയത്ത് അവള്‍ക്ക് മൂന്നര നാല് വയസുള്ള മോനുണ്ട്. പറയുന്നവര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ നീ മോനെ നോക്കി ജീവിക്കെന്ന് ഞാന്‍ പറഞ്ഞു. എന്നെ കാണണമെന്ന് പറഞ്ഞിരുന്നു. അടുത്ത മാസം പൊങ്കാല കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് വരും അപ്പോള്‍ നീ വന്ന് കാണ് എന്ന് പറഞ്ഞാണ് ഞാന്‍ ഫോണ്‍ വെക്കുന്നത്. 

അടുത്ത മാസം എന്റെ ഫ്രണ്ട് ഗള്‍ഫില്‍ നിന്ന് വിളിച്ചാണ് മരിച്ചത് അറിയുന്നത്. ഞാന്‍ ഗ്രൂപ്പുകളൊക്കെ ഡിലീറ്റ് ചെയ്തിരുന്നു. സുധി ചേട്ടന്‍ ചാനലില്‍ വന്ന് പറഞ്ഞ 99 ശതമാനം കാര്യങ്ങളും കള്ളമാണ്. ശാലിനി മകന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ല. പുസ്തകങ്ങളും ഡ്രസുകളുമെല്ലാം വാങ്ങിക്കൊടുക്കാറുണ്ട്. ചുമ്മാ കെട്ടുകഥകള്‍ പറഞ്ഞുണ്ടാക്കിയതാണ്. കുട്ടിയെയും കൊണ്ടാണ് അവള്‍ ആദ്യം പോയത്. കേസ് കൊടുത്ത് കുട്ടിയെ തിരിച്ച് മേടിച്ചതാണെന്നും ഈ സ്ത്രീ പറയുന്നു.

തന്റെയും കൊല്ലം സുധിയുടെ വിവാഹ ബന്ധം തകരാന്‍ കാരണം രേണുവാണെന്നും ഇവര്‍ ആരോപിക്കുന്നു. രേണുവിന്റെ മെസേജുകള്‍ ഫോണില്‍ കാണാനിടയായി. സുധി ചേട്ടന്‍ മദ്യത്തിന് അടിമയായിരുന്നു. താനുമായി സുധി ചേട്ടന്‍ കല്യാണം കഴിച്ചതാണെന്ന് അറിയാമായിരുന്നു. വള്‍ഗറായ മെസേജുകള്‍ കണ്ടപ്പോഴാണ് ഞങ്ങള്‍ പിരിയുന്നത്. തന്റെ വീട്ടില്‍ നിന്നും കൊല്ലം സുധിയെ ഇറക്കി വിടുകയായിരുന്നന്നും ഇവര്‍ പറയുന്നു.

allegation agaisnt kollam sudhi and renu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES