പ്രണയം പുറംലോകത്തെ അറിയിച്ച് നാളുകള്‍ക്കുള്ളിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തോളമായി ജിജിന്‍ ജഹാംഗീന്‍ എന്ന പ്രവാസി മലയാളിയുമായി കടുത്ത പ്രണയത്തിലായിരുന്നു ശ്രീലക്ഷ്മി. അതിന്റെ സാക്ഷാത്കാരമായിരുന്നു ഇന്നലെ കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ നടന്നത്. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
നോര്‍ത്തിന്ത്യന്‍ ശൈലിയിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. മുസ്ലീം വധുവിനെ പോലെയാണ് താരം അണിഞ്ഞൊരുങ്ങിയത്. തന്നെ മനോഹരിയാക്കിന്റെ മുഴുവന്‍ ക്രഡിറ്റും ശ്രീലക്ഷ്മി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനാണ് നല്‍കുന്നത്. നാലു മാസം മുമ്പാണ് രഞ്ജുവിനെ വിളിച്ച് ശ്രീലക്ഷ്മി വിവാഹമാണെന്നും രഞ്ജുമ്മ തന്നെ തന്നെ ഒരുക്കണമെന്നും ആവശ്യപ്പെട്ടത്. മലേഷ്യയില്‍ ഉണ്ടായിരുന്ന മറ്റൊരു വിവാഹം മാറ്റിവച്ചാണ് രഞ്ജു ശ്രീലക്ഷ്മിക്കായി തന്റെ ഡേറ്റ് മാറ്റിവച്ചത്. ശ്രീലക്ഷ്മിയെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ രഞ്ജുവിന് അറിയാം. ആറ് ഏഴ് വര്‍ഷങ്ങളായുള്ള പരിചയമാണ് ശ്രീലക്ഷ്മിയുമായി രഞ്ജുവിന് ഉള്ളത്. മുസ്ലീം വധുവായിട്ടാണ് ശ്രീലക്ഷ്മിയെ ഒരുക്കിയത്. 24 മണിക്കൂര്‍ നില നില്‍ക്കുന്ന ലോങ്ങ് ലാസ്റ്റിങ്ങ് വാട്ടര്‍ പ്രൂഫ് ഓയ്‌ലി മേക്കപ്പാണ് ശ്രീലക്ഷ്മിയെ രഞ്ജു അണിയിച്ചത്. സാധാരണ ഒരു പെണ്‍കുട്ടി വധുവായി മാറുമ്പോള്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും ശ്രീലക്ഷ്മി എല്ലാം തന്റെ ഇഷ്ടത്തിനാണ് വിട്ടുനല്‍കിയത് എന്ന് രഞ്ജു പറയുന്നു.
സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ഓഫ് വൈറ്റ് ലെഹങ്കയ്‌ക്കൊപ്പം റെഡ് ചില്ലി ദുപ്പട്ടയാണ് ശ്രീലക്ഷ്മി വിവാഹവസ്ത്രമായി തെരെഞ്ഞെടുത്തത്. ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ശബരീനാഥാണ് ശ്രീലക്ഷ്മിക്ക് വേണ്ടി വസ്ത്രമൊരുക്കിയത്. നടി മൃദുല മുരളിയുടെ ഉടമസ്ഥതയിലുള്ള പ്യുര്‍ അല്യൂര്‍ ഒരുക്കിയ കുന്ദന്‍ നെക്ലസ് സെറ്റാണ് വിവാഹത്തിന് ശ്രീലക്ഷ്മി അണിഞ്ഞത്. വിവാഹവസ്ത്രങ്ങളില്‍ ഗോള്‍ഡന്‍ സ്‌റ്റോണ്‍ വര്‍ക്കുകള്‍ നിറഞ്ഞതിനാല്‍ കോണ്‍ട്രാസ്റ്റ് ആകട്ടെ എന്ന് കരുതി പച്ച റൂബികള്‍ ഉള്ള നെക്ലസ് ആണ് തെരെഞ്ഞടുത്തത് എന്ന രഞ്ജു പറയുന്നു. കൈകളില്‍ നിറയെ ചുവപ്പും പേള്‍ വൈറ്റ നിറവുമുള്ള വളകളാണ് ശ്രീലക്ഷ്മി അണിഞ്ഞത്. ശ്രീലക്ഷ്മിക്കായി മനോഹരമായ ഹെഡ്പീസ് നേരത്തെ രഞ്ജു രഞ്ജിമാര്‍ വാങ്ങിവച്ചിരുന്നു.
മുസ്ലീം വധുവിനെ പോലെ ആകണം എന്നതിനാല്‍ പഴയ സ്റ്റൈല്‍ പോലെ മുടി മെടഞ്ഞ് മുല്ലപ്പൂ ചൂടിക്കുകയായിരുന്നു. കൈകളില്‍ നെയില്‍ പോളിഷിന് പകരം അള്‍ത്ത ആണ് ഇട്ടുനല്‍കിയതെന്നും രഞ്ജു പറയുന്നു. വധുവായി ഒരുങ്ങിയ ശ്രീലക്ഷ്മി തന്റെ സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോയും രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചിരുന്നു. രഞ്ജു രഞ്ജിമാര്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത് മിസ് വേള്‍ഡ് ഫൈനലിസ്റ്റായി കേരളത്തിന്റെ അഭിമാനമായി മാറിയ പാര്‍വ്വതി ഓമനകുട്ടന്റെ വിവാഹത്തിനായിട്ടാണ്. സാരി, ആഭരണങ്ങള്‍ മേക്കപ്പ് എന്നിവയില്‍ പാര്‍വതിയുമായി സംസാരിച്ച് ധാരണയിലെത്തിയെന്നും രഞ്ജു പറയുന്നു.