ശ്രീലക്ഷ്മിയുടെ കല്യാണത്തിന് ജഗതി എത്തിയില്ലെന്ന് ആരുപറഞ്ഞു! എങ്ങനെയെന്ന് കണ്ടോ? കല്യാണവേദിയില്‍ പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി!!

Malayalilife
ശ്രീലക്ഷ്മിയുടെ കല്യാണത്തിന് ജഗതി എത്തിയില്ലെന്ന് ആരുപറഞ്ഞു! എങ്ങനെയെന്ന് കണ്ടോ? കല്യാണവേദിയില്‍ പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി!!

 

മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നലെയാണ് കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. അഞ്ചുവര്‍ഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ഇന്നലെ ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങില്‍ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവര്‍ക്കും നോവായിരുന്നു. എന്നാല്‍ വിവാഹശേഷം അമ്മ നല്‍കിയ സമ്മാനം കണ്ട് ശ്രീലക്ഷ്മി പൊട്ടിക്കരയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

ജഗതി ശ്രികുമാറിന്റെ രണ്ടാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ഇന്നലെയാണ് ആഡംബരപൂര്‍വ്വം ശ്രീലക്ഷ്മിയുടെ വിവാഹം കൊച്ചിയില്‍ നടന്നത്. ശ്രീലക്ഷ്മിയുടെ അമ്മയും അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് പെണ്‍വീട്ടുകാരായി എത്തിയത്. ജഗതിയുടെ ജീവിതം തന്നെ മാറ്റി മറിച്ച അപകടത്തിന് ശേഷം ജഗതി തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. വിവാഹത്തിന് മുമ്പ് പപ്പയെ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പക്ഷേ ചടങ്ങില്‍ ജഗതിയുടെ സാനിധ്യം ഉണ്ടായിരുന്നില്ല. എങ്കിലും വളരെ നന്നായി തന്നെ കല്യാണചടങ്ങുകള്‍ കഴിഞ്ഞു. പിന്നീടാണ് ശ്രീലക്ഷ്മിയുടെ അമ്മ കല മകള്‍ക്കായി കരുതി വച്ച ആ സമ്മാനം കൈമാറിയത്. അത് കണ്ട് ആദ്യം ഞെട്ടിയ ശ്രീലക്ഷ്മി പിന്നാലെ കല്യാണവേദിയില്‍ പൊട്ടിക്കരയുകയായിരുന്നു.

അച്ഛനെത്തിയില്ലെങ്കിലും ഒരു കുറവും മകളെ അറിയാക്കാതെയാണ് കല വിവാഹം നടത്തിയത്. അതൊടൊപ്പം തന്നെ മകളുടെ ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ ഒരു പ്രത്യേക സമ്മാനമാണ് കല മകള്‍ക്ക് നല്‍കിയത്. ഒരു കുടുംബചിത്രമായിരുന്നു ഇത്. ജഗതി ശ്രീകുമാര്‍, കല, ശ്രീലക്ഷ്മി ജിജിന്‍ എന്നിവരുടെ ചിത്രങ്ങള്‍ വരച്ചുചേര്‍ത്താണ് ആ കുടുംബചിത്രം ഉണ്ടാക്കിയത്. ശ്രീലക്ഷ്മിക്കും ഭര്‍ത്താവിനും തങ്ങളുടെ കുടുംബചിത്രം സമ്മാനിച്ചതിന് പിന്നാലെ കല പൊട്ടിക്കരയുകയായിരുന്നു. കണ്ടുനിന്ന ശ്രീലക്ഷ്മിക്കും അമ്മയുടെ സങ്കടം സഹിക്കാനായില്ല. ശ്രീലക്ഷ്മിയും പിന്നീട് അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞത് സദസിനെയും കണ്ണീരണിയിച്ചു. ജഗതിക്ക് ഏറെ പ്രിയമായിരുന്നു മകള്‍ ശ്രീലക്ഷ്മിയെ. നിരവധി ചിത്രങ്ങളും ഇവരുടേതായി പുറത്തുവന്നിട്ടുണ്ട്. പക്ഷേ അപകടശേഷം ജഗതിക്ക് മകളെ ഒന്നു സ്വാതന്ത്രമായി കാണാന്‍ പോലും സാധിച്ചിട്ടില്ല. വീല്‍ച്ചെയറിലാണ് ഇപ്പോള്‍ ജഗതി ജീവിക്കുന്നത്. കൊച്ചി വരെ എത്താന്‍ ബുദ്ധിമുട്ടായതിനാലാകും നടന്‍ മകളുടെ കല്യാണത്തിന് എത്താത്തത് എന്നാണ് കരുതുന്നത്.

Read more topics: # sreelakshmi,# marriage imotional
sreelakshmi marriage imotional

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES