അടുത്തിടെ തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. നിലവില്‍ ഹണിമൂണ്‍ ആഘോഷങ്ങളിലാണ് താരദമ്പതിമാര്‍. ഇതിനിടെ ആരാധകരേറ്റെടുത്തിരിക്കുന്നത് രശ്മിക പങ്കുവച്ച ഒരു പോസ്റ്റാണ്
ഇനി ഞങ്ങള്‍ മൂന്ന് പേര്‍' എന്നാണ് രശ്മിക ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചത്. പിന്നാലെ രശ്മിക അമ്മയാകാന്‍ പോകുന്നുവെന്നാണ് ആരാധകര്‍ കരുതിയത്. വിരോഷ് ബേബിക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ?ഗം പേരും കമന്റുകള്‍ ചെയ്തത്. ഒപ്പം വിജയ്ക്കും രശ്മികയ്ക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍ രശ്മിക- വിജയ് ദേവരക്കൊണ്ട ദമ്പതികള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വിവരമല്ല പങ്കുവച്ചിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു അനിമേറ്റഡ് സീരിസിന്റെ ഭാഗമായാണ് രശ്മിക പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടെറിബ്ലി ടൈനി ടെയില്‍സിന്റെ സീരിസിന് 'രശ്മിക ആന്‍ഡ് റൂ' എന്നാണ് പേര്.
രശ്മികയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് സീരിസിലെ റൂ എന്ന കഥാപാത്രം. റൂവിനും രശ്മികയ്ക്കും ഒപ്പം വിജയ് ദേവരക്കൊണ്ട കൂടി ആയപ്പോള്‍ 'തങ്ങള്‍ ഇനി മൂന്നു പേര്‍' എന്ന് താരം കുറിക്കുകയായിരുന്നു. 2026 ഫെബ്രുവരി 26ന് ആയിരുന്നു രശ്മിക മന്ദാന- വിജയ് ദേവരക്കൊണ്ട താര ജോഡികളുടെ വിവാഹം.
രാജസ്ഥാനില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. അതേസമയം, ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം രണബാലി റിലീസിന് ഒരുങ്ങുകയാണ്.