ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ദീപിക പദുകോണും തമ്മിലുള്ള വിവാഹം നവംബര്‍ 20 ന് ഇറ്റലിയില്‍ നടക്കും. ബോളിവുഡിലെ പ്രണയജോഡികള്‍ക്ക് ആശംസ അറിയിച്ച് നടന്‍ കബിര്‍ ബേദി ട്വിറ്ററില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചതോടെയാണ് ഇരുവരുടേയും വിവാഹം സ്ഥിരീകരിച്ചത്. ഇരുവരും ഇപ്പോള്‍ താമസിക്കാനുള്ള വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് കാത്തിരുന്ന രണ്‍വീര്‍- ദീപിക വിവാഹം ഈ വര്‍ഷം തന്നെയുണ്ടായേക്കുമെന്ന് പുറത്തുവരുന്ന വാര്‍ത്ത. വര്‍ഷങ്ങളായി പ്രണയബദ്ധരായ ദീപികയും രണ്‍വീറും ഈ വര്‍ഷം നവംബര്‍ 20 ന് ഇറ്റലിയില്‍ വച്ച് വിവാഹിതരാകുമെന്ന് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നടന്‍ കബീര്‍ ബേദിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവര്‍ക്കും ആശംസ അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടത്.വിരാട് -അനുഷ്‌ക വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത ഇറ്റലിയിലെ വേദി തന്നെയാണ് രണ്‍വീറും ദീപികയും തങ്ങളുടെ വിവാഹത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളു ഉള്‍പ്പെടെ മുപ്പതോളം പേരെയാണ് ഇറ്റലിയിലെ വിവാഹ ചടങ്ങുകള്‍ക്കായി ക്ഷണിച്ചിരിക്കുന്നത്. വിവാഹശേഷം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഇന്ത്യയില്‍വച്ച് റിസപ്ഷനും താരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതിന്റെ വാര്‍ത്തകളും അമ്മ ഉജ്വലയ്ക്കൊപ്പം മുംബയിലെ ജുവലറി ഷോപ്പില്‍ നിന്നിറങ്ങി വരുന്ന ദീപികയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷം താമസിക്കാനുള്ള വീടിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ട്.