Latest News

വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു വിവാഹം.; ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്; എനിക്കായൊരുക്കിയ നല്ല ദിവസങ്ങളായിരുന്നു ഇതെല്ലാം; വിവാഹവാര്‍ഷികത്തില്‍ ലെന കുറിച്ചത്

Malayalilife
 വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു വിവാഹം.; ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്; എനിക്കായൊരുക്കിയ നല്ല ദിവസങ്ങളായിരുന്നു ഇതെല്ലാം; വിവാഹവാര്‍ഷികത്തില്‍ ലെന കുറിച്ചത്

രു വര്‍ഷം മുന്‍പായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായത്. ഗഗന്‍യാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്നു പ്രശാന്ത്. ബാംഗ്ലൂരിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ജനുവരിയില്‍ വിവാഹിതയായെങ്കിലും ആ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു താരം. ഗഗന്‍യാനിലെ യാത്രികരുടെ പേര് പ്രധാനമന്ത്രി പരസ്യമാക്കിയതിന് ശേഷമായിരുന്നു വിവാഹവിശേഷം പങ്കുവെച്ചത്. തന്ത്രപ്രധാനമായൊരു ദൗത്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. അക്കാരണത്താലാണ് വിവാഹ വിവരം കുറച്ചുകാലം രഹസ്യമായി സൂക്ഷിച്ചതെന്ന് ലെന വ്യക്തമാക്കിയിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു അന്ന്.

ഭര്‍ത്താവിനൊപ്പമുള്ള സന്തോഷനിമിഷങ്ങളെല്ലാം ചേര്‍ത്തുവെച്ചൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് ലെന. എത്രത്തോളം സന്തോഷത്തിലാണ് ഇരുവരും എന്ന് വിളിച്ചോതുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. യാത്രാപ്രേമികളായ ഇരുവരും നിരവധി യാത്രകളും നടത്തുന്നുണ്ട്. വിവാഹ ജീവിതം സന്തോഷകരമായി മുന്നേറുകയാണെന്ന് ലെന പറയുന്നു.

എന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാര്യമായിരുന്നു വിവാഹം. ഇപ്പോഴിതാ ഞാനും അദ്ദേഹവും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ദൈവവും പ്രശാന്തും എനിക്കായൊരുക്കിയ നല്ല ദിവസങ്ങളായിരുന്നു ഇതെല്ലാം. ദൈവത്തിന് നന്ദിയെന്നുമായിരുന്നു ലെന കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ലെനയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഇതിനകം തന്നെ വീഡിയോയും പോസ്റ്റും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഇനിയൊരു വിവാഹമേ വേണ്ടെന്ന ചിന്തയിലായിരുന്നു ലെന. അടുത്ത സുഹൃത്തിനെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. സന്തോഷത്തോടെയാണ് തുടങ്ങിയതെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതോടെയാണ് ഇനി വിവാഹം വേണ്ടെന്ന് ലെന തീരുമാനിച്ചത്. 12 വര്‍ഷത്തോളമായി സിംഗിള്‍ ലൈഫായിരുന്നു. അതിനിടയിലാണ് പ്രശാന്തിന്റെ വരവ്. അങ്ങനെയാണ് ജീവിതം മാറിമറിഞ്ഞത്.

അടുത്തിടെയായി താരം വാര്‍ത്തകളില്‍ നിറയുന്നത് തന്റെ ആത്മകഥ പുസ്തകം എഴുതിയതിലൂടെയാണ്. 'ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' എന്ന പുസ്തകം ഒരുപാട് വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.  അതിനു പിന്നാലെ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നെന്നും ലെന സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെയാണ് താരം വിവാഹം ചെയ്തത്. പരമ്പരാഗത ചടങ്ങുകളോടെ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം അതീവരഹസ്യമായിട്ടായിരുന്നു. 

ബാംഗ്ലൂരിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ജനുവരിയില്‍ വിവാഹിതയായെങ്കിലും ആ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു താരം. ഗഗന്‍യാനിലെ യാത്രികരുടെ പേര് പ്രധാനമന്ത്രി പരസ്യമാക്കിയതിന് ശേഷമായിരുന്നു വിവാഹവിശേഷം പങ്കുവെച്ചത്. തന്ത്രപ്രധാനമായൊരു ദൗത്യത്തിന്റെ ഭാഗമായിരുന്നു പ്രശാന്ത്. അക്കാരണത്താലാണ് വിവാഹ വിവരം കുറച്ചുകാലം രഹസ്യമായി സൂക്ഷിച്ചതെന്ന് ലെന വ്യക്തമാക്കിയിരുന്നു

Read more topics: # ലെന
lena shared Lovely note WEDDING DAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES