മലയാളത്തില്‍ മുപ്പത്തിയഞ്ചില്‍പ്പരം ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവര്‍ത്തിച്ച നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നൈറ്റ് റൈഡേഴ്‌സിന്റെ ചിത്രീകരം പുരോഗമിക്കുന്നു. കോയമ്പത്തൂരിലെ കരടിമടയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ച ശേഷം രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ഇപ്പോള്‍ പാലക്കാട് പുരോഗമിക്കുകയാണ്.
നൈറ്റ് റൈഡേഴ്‌സില്‍ മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ധീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലവെളിച്ചം, അഞ്ചക്കള്ളകൊക്കാന്‍, ഹലോ മമ്മി എന്നെ ചിത്രങ്ങളുടെ സഹനിര്‍മ്മാണത്തിനു ശേഷം എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് പുതുപ്പറമ്പില്‍, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവരാണ് നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിമല്‍ ടി.കെയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം.
ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചയിതാക്കള്‍. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് തിങ്ക് മ്യൂസിക്കും വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസും കരസ്ഥമാക്കി. നൈറ്റ് റൈഡേഴ്സ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ് : എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, ഡി ഓ പി: അഭിലാഷ് ശങ്കര്‍, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, മ്യൂസിക്: യാക്ക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, ആക്ഷന്‍സ് : കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍: വിക്കി, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം: മെല്‍വി ജെ,വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍: നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി.കെ, സ്റ്റില്‍സ്: സിഹാര്‍ അഷ്റഫ്, ഡിസൈന്‍:എസ്.കെ.ഡി, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.