നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോര്‍ജിന്റെ മൂത്ത മകള്‍ സിന്തിയ വിവാഹിതയായി. അഖില്‍ ആണ് വരന്‍. പാലാ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കൊച്ചി ഐഎംഎ ഹാളില്‍ നടന്നുവച്ച മധുരംവയ്പ്പു ചടങ്ങില്‍ മമ്മൂട്ടിയും ദുല്‍ഖറും കുടുംബസമേതം പങ്കെടുത്ത വീഡിയോകള്‍ പുറത്ത് വന്നിരുന്നു. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവര്‍. മ മമ്മൂട്ടിക്കും സുല്‍ഫത്തിനുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമാല്‍, മകള്‍ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേര്‍ന്നിരുന്നു.
ജോര്‍ജിനും ഭാര്യ ഉഷയ്ക്കുമൊപ്പം രണ്ട് മക്കളാണ്. ഇളയ മകള്‍ സില്‍വിയ ജോര്‍ജ്. മൂത്തമകള്‍ സിന്തിയ സോഫ്‌റ്റ്വെയര്‍ എഞ്ചിനിയറാണ്. മരുമകനായി എത്തുന്ന അഖിലും സോഫ്ട്വയര്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ്.
ഐ.വി. ശശി ചിത്രമായ 'നീലഗിരി' എന്ന ചിത്രത്തില്‍ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോര്‍ജിന്റെ യാത്ര തുടങ്ങുന്നത്. ജോഷി സംവിധാനം ചെയ്ത കൗരവര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചു.
25ല്‍ അധികം ചിത്രങ്ങളില്‍ മമ്മൂട്ടിയുമായി സഹകരിച്ച ജോര്‍ജ് പിന്നീട് താരത്തിന്റെ പേഴ്സണല്‍ മേക്കപ്പ് മാനായി മാറുകയായിരുന്നു.2010-ല്‍, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മേക്കപ്പ്മാനുള്ള അവാര്‍ഡും ജോര്‍ജ് പങ്കിട്ടു.