പ്രിയ താരം വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം എയ്സിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ 47-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.വളരെ ശക്തമായ വേഷത്തില്‍ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോള്‍ഡ് കണ്ണന്‍' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്
7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വമ്പന്‍ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പ്രാധാന്യം നല്‍കുന്നതുമായ ഒരു ചിത്രമായിരിക്കും 'എയ്സ്' എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെ 'മഹാരാജ' എന്ന ചിത്രത്തിലൂടെ ചൈനയിലും വലിയ ആരാധകവൃന്ദത്തെ വിജയ് സേതുപതി നേടിയെടുത്തിരുന്നു