ബോളിവുഡിലെ താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണിനും ആരാധകര്‍ ഏറെയാണ്. ഇരുവരും തമ്മിലുളള ചിത്രങ്ങള്‍ നിരവധി തവണ ബോളിവുഡില്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളാണ് സമ്മാനിച്ചത്.എന്നാല്‍ രണ്‍വീറുമൊത്തുള്ള മൂന്ന് ചിത്രങ്ങള്‍ ദീപിക വേണ്ടെന്നു വച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ദീപിക നിരസിച്ചെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കേണ്ട എന്നാണ് ദീപികയുടെ തീരുമാനം എന്നാണ് അറിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതം പറയുന്ന 83ല്‍ ഇരുവരും ഒന്നിച്ചെത്തുന്നുണ്ട്. കപില്‍ സിങ് ആയി രണ്‍വീറും ഭാര്യ റോമി ഭാട്ടിയ ആയി ദീപികയും എത്തും.