Latest News

'വലിയൊരു സര്‍പ്രൈസ് വരുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍; പിന്നാലെ ഗര്‍ഭിണിയാണെന്ന് പ്രചാരരണം; ഞാന്‍ ഗര്‍ഭിണി ആണെങ്കില്‍ എന്താണ് പ്രശ്നമെന്ന് മറുപടിയുമായി അനുമോള്‍

Malayalilife
'വലിയൊരു സര്‍പ്രൈസ് വരുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍; പിന്നാലെ ഗര്‍ഭിണിയാണെന്ന് പ്രചാരരണം; ഞാന്‍ ഗര്‍ഭിണി ആണെങ്കില്‍ എന്താണ് പ്രശ്നമെന്ന് മറുപടിയുമായി അനുമോള്‍

നടിയും ബിഗ് ബോസ് വിജയിയുമായ അനുാേള്‍ അടുത്തിടെയാണ് വിവാഹിതയായത്. തമിഴ്നടന്‍ ഭുവനേശ് ആണ് അനുവിന്റെ ഭര്‍ത്താവ്. വിവാഹശേഷമുളള തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ അനുവും ഭുവനേശും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുമോള്‍.

നേരത്തെ പങ്കുവെച്ച ഒരു വീഡിയോയില്‍ സര്‍പ്രൈസ് ഉണ്ടെന്ന് അനുമോള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനുമോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്. ഇതോടെയാണ് അനുമോള്‍ മറുപടിയുമായി എത്തിയത്. വീഡിയോയിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം.

'ഭുവനേശിന്റെ വ്ളോഗില്‍ ഒരു വിശേഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഞാനാണ് തുടക്കമിട്ടത്. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷവും അല്ലാത്തവര്‍ നെഗറ്റീവ് ആയി പറയുമെന്നും പറഞ്ഞിരുന്നു. കുറേ കമന്റുകള്‍ വന്നു. പോസീറ്റിവും നെഗറ്റീവും. എന്താണ് വിശേഷം എന്ന് ഞാനും അദ്ദേഹവും പറഞ്ഞിട്ടില്ല. അത് എന്തുമാകാം.

വന്ന കമന്റില്‍ എനിക്ക് വിഷമമുണ്ടാക്കിയ കമന്റാണിത്. കല്യാണത്തിന് മുമ്പ് ഗര്‍ഭിണി ആകുന്നത് കുഴപ്പമില്ല. കൊച്ച് ഭുവന്റെ ആയിരിക്കണം എന്നായിരുന്നു കമന്റ്. ചിലര്‍ എന്നെ വിളിച്ച് കാര്യം തിരക്കിയിരുന്നു. അടുപ്പമുള്ളവരോട് ഞാന്‍ കാര്യം പറഞ്ഞിരുന്നു. ഞാന്‍ ഗര്‍ഭിണി ആണെന്ന് കുറേപേര്‍ പറയുന്നുണ്ട്. ഇനിയിപ്പോള്‍ ഞാന്‍ ഗര്‍ഭിണി ആയാല്‍ എന്താണ് പ്രശ്നം? അത് വളരെ സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്തൊരു കാര്യമാണോ? എന്താണ് വിശേഷം എന്ന് വഴിയെ പറയാം. ഭൂവനേശിന്റെ കുടുംബത്തിന് അറിയാം. എന്റെ വീട്ടുകാര്‍ക്ക് അറിയില്ല' അനുമോള്‍ പറഞ്ഞു.

'കല്യാണം ഞാന്‍ എങ്ങനെ നടത്തിയെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാം. എന്റേയും അച്ഛന്റേയും അമ്മയുടേയും ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഭയങ്കര ഹാപ്പിയാണ്. എന്റെ സന്തോഷം കണ്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും ഉണഅട്. നല്ലത് ചെയ്താല്‍ നല്ലത് വരും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരാള്‍ ജീവിതത്തില്‍ രക്ഷപ്പെടരുത് എന്ന് വിചാരിക്കരുത്. അത് തിരിച്ചു വരും. ശത്രുക്കളാണെങ്കില്‍ പോലും അവര്‍ക്ക് നല്ലത് വരട്ടയെന്ന് ചിന്തിക്കണം. ഞാന്‍ വിചാരിച്ചതെല്ലാം നേടാന്‍ പറ്റി. ആരേയും കാശ് വാങ്ങിയല്ല കല്യാണം നടത്തിയത്. കഷ്ടപ്പെട്ട് നേടിയ കാശ് കൊണ്ടാണ് കല്യാണം നടത്തിയത്' എന്നും അനുമോള്‍ പറയുന്നുണ്ട്.

Read more topics: # അനുമോള്‍.
anumol replies social media discussions

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES