Latest News

ലുങ്കി ഡാന്‍സ് ഗാനത്തിനൊപ്പം ചുവട് വച്ച് ദീപിക; ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ വൈറല്‍

Malayalilife
ലുങ്കി ഡാന്‍സ് ഗാനത്തിനൊപ്പം ചുവട് വച്ച് ദീപിക;  ജിമ്മിലെ വര്‍ക്കൗട്ട് വീഡിയോ വൈറല്‍

ബോളിവുഡില്‍ ഏറെ ആരാധകര്‍ ഉളള താരമാണ് നടി ദീപിക പദുകക്കോണ്‍. താരം ഫിറ്റ്‌നെസ്സിനായി കഠിനമായി പ്രയത്‌നിക്കുന്നതിന്റെ വീഡിയോ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുമുണ്ട്. എന്നാല്‍ ഏറ്റവും ഒടുവിലായി ദീപിക  ജിമ്മില്‍ ബാറ്റില്‍ റോപ്പ് ഉപയോഗിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദീപികയുടെ ട്രെയ്‌നറായ യാസ്മിന്‍ കറാച്ചിവാലയാണ് താരത്തിന്റെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ദീപിക പുലര്‍ച്ചെ നടത്തുന്ന വര്‍ക്കൗട്ട് വീഡിയോയാണിത്. വീഡിയോയില്‍ ജിമ്മിലെ ബാറ്റില്‍ റോപ്പില്‍ താരം വര്‍ക്കൗട്ട് ചെയ്യുന്നതും കാണാനാകും. എന്നാല്‍ ദീപിക നായികയായി എത്തിയ ചിത്രമായ ചെന്നൈ എക്‌സ്‌പ്രൈസിലെ ലുങ്കി ഡാന്‍സ് ഗാനം  വര്‍ക്കൗട്ടിനിടയില്‍ കേള്‍ക്കുന്നുമുണ്ട്. താരം ഗാനശകലങ്ങള്‍ക്ക് ഒപ്പം ചുവട് വയ്ക്കുകയായിരുന്നു. താരം ചുവട് വയ്ക്കുന്ന രണ്ട് വീഡിയോയാണ് ഇപ്പോള്‍ യാസ്മിന്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം വീക്കെന്‍ഡ് മോട്ടിവേഷന്‍ രസകരമായിരിക്കേണ്ടതും പ്രധാനപ്പെട്ടതാണ് എന്ന് പറഞ്ഞ് കൊണ്ടാണ് യാസ്മിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്യുന്നതിനും രസകരമായിരിക്കുന്നതിനുമുളള ശരിയായ ഉദാഹരണമാണ് ദീപിക എന്നും യാസ്മിന്‍ ഇതോടൊപ്പം പറയുന്നൂ. ദീപികയുടെ ഈ വര്‍ക്ക് ഔട്ട് രാവിലെ ആറുമണിക്കാണ് എന്നും വ്യക്തമാകുന്നു. 

ബോളിവുഡില്‍ തന്നെ  പ്രശസ്തിയാര്‍ജിച്ച  ഫിറ്റ്‌നെസ് നിര്‍ദേശകനില്‍ ഒരാളാണ് യാസ്മിന്‍. നിരവധി ബോളിവുഡ് താരങ്ങള്‍ക്കും യാസ്മിനാണ് പരിശീലനം നല്‍കുന്നത്. താരത്തിന്റെതായി ഇനി പുറത്ത് വരാനിരിക്കുന്ന സിനിമ രണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ഖാന്‍ ഒരുക്കുന്ന 83 എന്ന ചിത്രമാണ്. 983ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രപരമായ വിജയം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൂടാതെ മധു മന്തേനയുടെ മഹാഭാരതത്തില്‍ ദ്രൗപതിയായും അനന്യ പാണ്ഡെയ്ക്കും സിദ്ധാന്ത് ചതുര്‍വേദിക്കുമൊപ്പം പേരിടാത്ത ചിത്രത്തിലും ദീപിക വേഷമിടുന്നുണ്ട്.
 

Deepika padukone dance of lunki dance at jim

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES