Latest News

വിവാദങ്ങള്‍ക്കിടയില്‍ ഛപാക് ആദ്യദിനം സ്വന്തമാക്കിയത് 5 കോടിയ്ക്ക് മുകളില്‍! ഛപാക്കിലെ പ്രകടനത്തിന് ദീപികയെ പ്രശംസിച്ച് ആരാധര്‍

Malayalilife
വിവാദങ്ങള്‍ക്കിടയില്‍ ഛപാക് ആദ്യദിനം സ്വന്തമാക്കിയത് 5 കോടിയ്ക്ക് മുകളില്‍! ഛപാക്കിലെ പ്രകടനത്തിന് ദീപികയെ പ്രശംസിച്ച് ആരാധര്‍

ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഛപാക് ആദ്യദിനം സ്വന്തമാക്കിയത് 5 കോടിയ്ക്ക് മുകളില്‍  .വിവാദങ്ങള്‍ക്കിടയിലായിരുന്നു ഛപാക് ഇന്നലെ പ്രദര്‍ശനത്തിനെത്തിയത് .മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും നേടി. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം തനാജി: ദ അണ്‍സംഗ് ഹീറോ എന്ന ചിത്രത്തിനിടയിലും ഛപാക് മികച്ച പ്രകടനം നടത്തുന്നതായി ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയിലാകമാനം 1700 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. തനാജി 3880 തിയറ്ററുകളില്‍ റിലീസ് ചെയ്തു. ഛപാക്കിലെ പ്രകടനത്തിന് ദീപികയെ ബോളിവുഡിലെ പ്രമുഖര്‍ പ്രശംസയുമായെത്തി. ദീപികയുടെ കരിയര്‍ ബെസ്റ്റ് പ്രകടനാണ് ഛപാക്കിലേതെന്നാണ് വിലയിരുത്തല്‍.

ദീപിക പദുകോണ്‍ ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയതോടെയാണ് ഛപാക്കും വാര്‍ത്തകളില്‍ നിറയുന്നത്. ഛപാക്കിന്റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്ന് ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.സമാജ്വാദി പാര്‍ട്ടി ഛപാകിന്റെ പ്രത്യേക പ്രദര്‍ശനം ഇന്നലെ നടത്തിയിരുന്നു
 

Read more topics: # deepika padukone,# chapak movie
deepika padukone chapak movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES