മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ ആങ്കറിങ്ങിലൂടെ വലിയ ജനശ്രദ്ധ നേടിയ താരം ട്രാവല്‍ വ്‌ളോഗിങും, അഭിമുഖങ്ങളുമൊക്കെയായി സോഷ്യലിടത്തില്‍ നിറഞ്ഞ് നില്ക്കുകയാണ്.
ഇപ്പോള്‍ പാരീസ് യാത്രയ്ക്കിടെ 20-30കളിലെ താനുമായി താരതമ്യം ചെയ്ത് 40-കളിലെ മാറ്റത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ് പങ്കിട്ടതാണ് ശ്രദ്ധ നേടുന്നത്.
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ് പങ്ക് വച്ചത്. പാരീസിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്ന താനും ഇപ്പോഴത്തെ താനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് രഞ്ജിനി സംസാരിക്കുന്നത്.
ഒരു പ്രോഗ്രാമിന്റെ ഭാഗമായി പാരീസിലെത്തിയ രഞ്ജിനിക്ക് ആദ്യ ദിവസം തന്നെ ഫുഡ് പോയിസണിങ് ഉണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം പാരീസ് ചുറ്റിക്കാണാനായിരുന്നു രഞ്ജിനിയുടെ പദ്ധതി. എന്നാല്‍ കണക്കുകൂട്ടിയതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല.
ഒരുപാട് പ്ലാനുകളുണ്ടായിരുന്നെങ്കിലും യാത്രയ്ക്കിടെ താന്‍ ഏറെ ക്ഷീണിച്ചുവെന്ന് രഞ്ജിനി പറയുന്നു. ആവശ്യം വരുമ്പോള്‍ ശരീരത്തിന് വിശ്രമം നല്‍കുന്നത് പ്രധാനമാണെന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.
''വെക്കേഷന് വന്നിട്ട് പത്ത് മണി കഴിഞ്ഞും ഞാന്‍ റൂമിലൊക്കെ ഇരിക്കുന്നത് ആദ്യമായിട്ടാണ്. പണ്ടത്തെ ഞാനാണെങ്കില്‍ രാവിലെ എഴുന്നേറ്റ് എവിടെയെങ്കിലും സണ്‍സെറ്റ് കാണാന്‍ പോയേനെ,'' എന്നാണ് രഞ്ജിനി പറഞ്ഞത്.
പണ്ടത്തെപ്പോലെ അവധിക്കാലത്ത് പരമാവധി സ്ഥലങ്ങള്‍ കാണാനും എല്ലാം ചെയ്തുതീര്‍ക്കാനുമുള്ള തിരക്കില്ലെന്നും രഞ്ജിനി പറയുന്നു. ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്നതുപോലെയല്ല ഇപ്പോള്‍ നാല്‍പ്പതുകളില്‍ യാത്ര ചെയ്യുന്നതെന്നും ശരീരവും മനസും മാറിയെന്നും രഞ്ജിനി തുറന്നുപറഞ്ഞു.
പാരീസിലെ ഹോട്ടല്‍ മുറിയില്‍ ഇരുന്ന് പഴയ തന്നെത്തന്നെ ഇന്നത്തെ താനുമായി താരതമ്യം ചെയ്യുകയായിരുന്നുവെന്നും രഞ്ജിനി പറയുന്നു. ''പണ്ടത്തെ ഞാന്‍ ആവാന്‍ ഇനി എനിക്ക് കഴിയില്ല, ഇന്നത്തെ എന്നെ ആക്സപ്റ്റ് ചെയ്യാനേ സാധിക്കൂ,'' എന്നാണ് രഞ്ജിനിയുടെ വാക്കുകള്‍.
അതുകൊണ്ടുതന്നെ ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യണമെന്ന് ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി. യാത്രയിലും ജീവിതത്തിലും എല്ലാം ഓടിയെത്തിപ്പിടിക്കുന്നതിനേക്കാള്‍ റിലാക്‌സ് ചെയ്ത് ആസ്വദിക്കാനാണ് ഇപ്പോള്‍ ഇഷ്ടമെന്നും രഞ്ജിനി പറയുന്നു.