Latest News

ബ്രഹ്മദത്തന്‍ ആ വീട്ടില്‍ ആയത് എത്രയോ നന്നായി അല്ലെങ്കില്‍ അവനെ ആരെങ്കിലും അടിക്കുകയോ മറ്റോ ചെയ്താലോ? ഞാനവന്റെ കൊമ്പില്‍ പിടിച്ചു, ഒരു ആട്ടിന്‍കുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ നടന്നു; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

Malayalilife
ബ്രഹ്മദത്തന്‍ ആ വീട്ടില്‍ ആയത് എത്രയോ നന്നായി അല്ലെങ്കില്‍ അവനെ ആരെങ്കിലും അടിക്കുകയോ മറ്റോ ചെയ്താലോ? ഞാനവന്റെ കൊമ്പില്‍ പിടിച്ചു, ഒരു ആട്ടിന്‍കുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ നടന്നു; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

ഇടിമിന്നലേറ്റു ചരിഞ്ഞ ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തനെക്കുറിച്ച് വൈകാരിക കുറിപ്പുമായി നടി മീനാക്ഷി അനൂപ്.പല്ലാട്ട് തറവാട്ടില്‍ പോയതും, ബ്രഹ്മദത്തനെ കണ്ടതുമൊക്കെ ഫേസ്ബുക്ക് പോസ്റ്റില്‍ മീനാക്ഷി പങ്ക് വച്ചിട്ടുണ്ട്.ആന എന്നാല്‍ എനിക്കെപ്പോഴും മനസ്സിലെത്തുക പല്ലാട്ട് ബ്രഹ്മദത്തനാണെന്നും ഈ വേര്‍പാട് പല്ലാട്ട് കുടുംബം എങ്ങെന സഹിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും മീനാക്ഷി പറയുന്നു. പല്ലാട്ട് ബ്രഹ്മദത്തനൊപ്പമുളള ചിത്രവും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്.

മീനാക്ഷിയുടെ കുറിപ്പ്:

പല്ലാട്ട് ബ്രഹ്മദത്തനും ... ഞാനും ...
പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു ... സത്യത്തില്‍ ഈ വാര്‍ത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളര്‍ത്തുന്നു .. ആന എന്നാല്‍ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ് അതും ഒരത്ഭുതമായി ശാന്തനായ ഒരു അട്ടിന്‍കുട്ടിയെപ്പോലെ. ഒന്ന് ...പല്ലാട്ട് ഫാമിലിയുമായി ഒരടുപ്പം മുന്നേയുണ്ടായിരുന്നു അങ്ങനെയാണ് ഒരു ദിവസം പല്ലാട്ട് വീട്ടിലെത്തുന്നത് .. നല്ല ഭംഗിയുള്ള തറവാട് സിനിമയിലും മറ്റും കാണുന്ന പോലെ ഒന്ന് .. അവിടെയുള്ളവരും ഏറെ നല്ലവരും.. സ്‌നേഹത്തോടെ പെരുമാറുന്നവരും ഒരാളുമില്ല അങ്ങനെയല്ലാതെ .. ചെല്ലുമ്പോള്‍ മുറ്റത്തിന്റെ ഒരറ്റത്ത് ഗംഭീരനായ സാക്ഷാല്‍ ബ്രഹ്മദത്തന്‍... കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല .. 'ഇതെന്താ കെട്ടാത്തത് ' എന്റെ ചോദ്യം 'ആള് ഇവിടുത്തെ ഒരംഗം തന്നെയാ ' എനിക്ക് ലേശം പേടിയുണ്ടായിരുന്നു അടുത്ത് ചെല്ലാന്‍... അവിടുത്തെ മനോജ് അങ്കിള്‍ സ്‌നേഹത്തോടെ എന്റെ കൈ പിടിച്ച് അവന്റെ അടുത്ത് എത്തിച്ചു .

'നമ്മുടെ ആളാ കേട്ടോന്ന് ' സ്‌നേഹത്തോടെ പറഞ്ഞു ..അവര് തമ്മില്‍ വര്‍ത്തമാനം പറയുന്നത് കാണാന്‍ തന്നെ എന്തൊരു ശേല് .. ഈ പറയുന്നതൊക്കെ ആള്‍ക്ക് മനസ്സിലാവുന്നുണ്ടോ ... 'ഉറപ്പായും മീനാക്ഷി ക്കുട്ടീന്ന് '..മനോജ് അങ്കിളും .. കുറച്ച് നേരം കൊണ്ട് എന്റെ പേടിയൊക്കെ മാറി.. (ഞാനിപ്പഴും വിചാരിക്കുന്നത് ബ്രഹ്മദത്തന്‍ ആ വീട്ടിലായത് എത്രയോ നന്നായി അല്ലെങ്കില്‍ അവനെ ആരെങ്കിലും അടിക്കുകയാ മറ്റോ ചെയ്താലോ ) ഞാനവനെ തൊട്ടു ...കൊമ്പില്‍ പിടിച്ചു... ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിന്‍ കുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ ആ വലിയ തൊടിയിലൊക്കെ നടന്നു .. ഇന്നത്തെ എന്റെ അറിവില്‍ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്നതിനെ ഇപ്പോഴും അതങ്ങനെയാണോ എന്നെന്നെ സംശയിപ്പിക്കുന്നു ..

ഇപ്പോള്‍ ഇതെഴുതുമ്പോള്‍ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ് .. സ്‌നേഹമുള്ള ഏറെ നല്ലവരായ .. ആ വീട്ടുകാര്‍ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല ... എന്തോ സങ്കടമേറുകയാണ് നിര്‍ത്തട്ടെ ഹൃദയപൂര്‍വ്വം ബ്രഹ്മദത്തന് എന്നേയ്ക്കും വിട ...

meenakshi pallattu Bbrahmadhathan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES