Latest News

ജീവിതം എവിടെക്കെത്തിച്ചാലും, നിനക്കായി മാത്രം തുടിക്കുന്ന ഒരു ഹൃദയം ഇവിടെയുണ്ട്; സ്വപ്നങ്ങളെ പിന്തുടര്‍ന്നും സ്വന്തം ചിറകുകളില്‍ പറന്നുയര്‍ന്നും എന്നില്‍ നിന്നും ഒരുപാട് അകലെ നീ നിന്റെതായ ഒരു ലോകം തീര്‍ക്കുകയാണ്; മകളുടെ 20-ാം ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ട് ഇന്ദുലേഖ

Malayalilife
ജീവിതം എവിടെക്കെത്തിച്ചാലും, നിനക്കായി മാത്രം തുടിക്കുന്ന ഒരു ഹൃദയം ഇവിടെയുണ്ട്; സ്വപ്നങ്ങളെ പിന്തുടര്‍ന്നും സ്വന്തം ചിറകുകളില്‍ പറന്നുയര്‍ന്നും എന്നില്‍ നിന്നും ഒരുപാട് അകലെ നീ നിന്റെതായ ഒരു ലോകം തീര്‍ക്കുകയാണ്; മകളുടെ 20-ാം ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കിട്ട് ഇന്ദുലേഖ

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇന്ദുലേഖ. സംവിധായകന്‍ ആയ ശങ്കര്‍ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭര്‍ത്താവ്. 11 വര്‍ഷം മുമ്പാണ് ആരോശ്യപ്രശ്‌നങ്ങള്‍ മൂലം അദ്ദേഹം മരിക്കുന്നത്. ഇപ്പോള്‍ മകള്‍ ഉണ്ണിമായയുടെ 20-ാം ജന്മദിനത്തില്‍ ഇന്ദുലേഖ പങ്കുവെച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

''ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ നിന്നെ ആദ്യമായി എന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചു. ആ കുഞ്ഞു കൈകള്‍ എന്റെ ഹൃദയത്തിന്റെ വലിയൊരു പങ്കാണ് എന്നെന്നേക്കുമായി കവര്‍ന്നെടുക്കാന്‍ പോകുന്നതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..

നീ ആദ്യമായി കാലെടുത്തു വെക്കുന്നത് ഞാന്‍ കണ്ടു, നിന്റെ ആദ്യ വാക്കുകള്‍ കേട്ടു, നിന്റെ ചെറിയ വിജയങ്ങള്‍ ആഘോഷിച്ചു, ഒപ്പം പ്രയാസകരമായ ദിവസങ്ങളില്‍ നിനക്ക് താങ്ങായി കൂടെ നിന്നു.

ഇന്നിതാ നിനക്ക് 20 വയസ്സ് തികഞ്ഞിരിക്കുന്നു. സ്വപ്നങ്ങളെ പിന്തുടര്‍ന്നും സ്വന്തം ചിറകുകളില്‍ പറന്നുയര്‍ന്നും എന്നില്‍ നിന്നും ഒരുപാട് അകലെ നീ നിന്റെതായ ഒരു ലോകം തീര്‍ക്കുകയാണ്.

എല്ലാ കാര്യങ്ങള്‍ക്കും നിനക്ക് എന്നെ ആവശ്യമുണ്ടായിരുന്ന ആ ബാല്യകാല നിമിഷങ്ങളിലേക്ക് തിരിച്ചുപോകാനും സമയം അവിടെത്തന്നെ നിര്‍ത്തിവെക്കാനും ചിലപ്പോഴൊക്കെ എനിക്ക് തോന്നും. എന്നാല്‍, നീ ഇന്നു കാണുന്ന നല്ലൊരു വ്യക്തിയായി വളരുന്നത് കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് നിന്നെ നോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

ഓരോ പിറന്നാള്‍ തിരി തെളിയിക്കുമ്പോഴും നിന്റെ കൂടെയുണ്ടാകാനോ, നിന്റെ കണ്ണീര്‍ തുടയ്ക്കാനോ, നിനക്ക് ആവശ്യമുള്ളപ്പോഴൊക്കെ ചേര്‍ത്തുപിടിക്കാനോ ഒരുപക്ഷേ എനിക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും ഓര്‍ക്കുക, ജീവിതം നിന്നെ എവിടെക്കെത്തിച്ചാലും, നിനക്കായി മാത്രം തുടിക്കുന്ന ഒരു ഹൃദയം ഇവിടെയുണ്ട്.

നിനക്കിന്ന് 20 വയസ്സായെങ്കിലും, നീ എന്നും എന്റെ കുഞ്ഞു മകള്‍ തന്നെയായിരിക്കും. എന്റെ മുത്തിന് 20-ാം ജന്മദിനാശംസകള്‍'', എന്നാണ് മകള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം ഇന്ദുലേഖ കുറിച്ചത്.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ' ഹീറോസ്' എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ ഇന്ദുലേഖ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read more topics: # ഇന്ദുലേഖ
actress indhulekha birthday wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES